ബിനാലെ അഞ്ചാം പതിപ്പിന്റെ എല്ലാ വേദിയിലും ഇന്നു മുതൽ പ്രവേശനം
text_fieldsകൊച്ചി: ബിനാലെയുടെ എല്ലാ വേദിയും വെള്ളിയാഴ്ച തുറക്കും. ഉച്ചക്ക് 12ന് പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിൽ പതാക ഉയർത്തും. തുടർന്ന് ക്യൂറേറ്റർ ഷുബിഗി റാവുവിന്റെ നേതൃത്വത്തിൽ കലാകാരന്മാർ ഉൾപ്പെടെ പങ്കെടുക്കുന്ന വാക്ത്രൂ പരിപാടിയിൽ കലാവതരണങ്ങൾകണ്ട് സംവദിക്കും.
ദിവസവും രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെ വരെയാണ് ബിനാലെയിൽ പ്രവേശനം. ‘നമ്മുടെ സിരകളില്‍ ഒഴുകുന്ന മഷിയും തീയും’ എന്ന പ്രമേയത്തില്‍ വിവിധ വേദികളിലായി ഏപ്രില്‍ 10വരെ നടക്കുന്ന കലാമേളയിൽ 40 രാജ്യങ്ങളിൽനിന്നുള്ള 87 കലാകാരന്മാരുടെ സൃഷ്ടികളുണ്ട്.
150 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുണ്ട്. യഥാക്രമം 50ഉം നൂറും രൂപ വീതമാണ് ഇവരുടെ നിരക്ക്. ദർബാർ ഹാൾ ആർട്ട് ഗാലറിയിലെ ഇടം വേദിയിൽ പ്രവേശനം സൗജന്യമാണ്. ഞാറക്കൽ, കടമക്കുടി എന്നിവിടങ്ങളിലായി ആർട്ട് ബൈ ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി ആർട്ട് റൂമുകൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.