പാഠം ഒന്ന് ആനക്കാട്
text_fieldsമുത്തങ്ങ (വയനാട്): കല്ലും മുള്ളും നിറഞ്ഞ വഴി. പിന്നെ ആനച്ചൂരിന് മൂക്കും പിടിച്ച് മൂന്നു കിലോ മീറ്റർ നടത്തം. അതുകഴിഞ്ഞ് കിട്ടുന്ന വണ്ടിയിൽ സ്കൂളിലെത്താൻ എട്ടു കിലോമീറ്റർ താണ്ടണം. വൈകുന്നേരം ആനയുടെ മുന്നിൽ പെടാതെ വീടുപിടിക്കാൻ ഇതുപോലെ കാട്ടുപാത കടക്കണം. നൂൽപ്പുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡായ കുമഴി വനഗ്രാമത്തിെല കുട്ടികൾക്ക് സ്കൂൾ തുറന്നാലുള്ള പതിവാണിത്.
ആനകളിറങ്ങുന്ന വഴികളുള്ള കാടാണ് നാലു ഭാഗവും. കുട്ടികളെ പാഠശാലയിലേക്ക് വിട്ടാൽ തിരിച്ചെത്തും വരെ മാതാപിതാക്കൾക്ക് ആധിയാണ്. േഫാണിൽ വിളിച്ചു നോക്കാനും പറ്റില്ല. കുമഴി, ചുക്കാലിക്കുനി അടക്കം വന്യമൃഗങ്ങൾക്ക് നടുവിൽ കഴിയുന്ന നാട്ടുകാർ മൊബൈൽ േഫാൺ പരിധിക്ക് പുറത്താണ്.
തലമുറകളായി കൃഷി ഉപജീവനമാർഗമായ വയനാടൻ ചെട്ടി സമുദായത്തിലെ അംഗങ്ങളാണ് ഇവർ. ആദിവാസി കോളനികൾ അടക്കം 95 കൂടുബങ്ങൾ ചുറ്റുമുണ്ട്. സർക്കാറും വനംവകുപ്പും ഇവരുടെ ജീവിതം കണ്ടഭാവം നടിക്കുന്നില്ല. കുട്ടികൾ ദുരിതം താണ്ടിയാണ് അക്ഷരമുറ്റത്ത് എത്തുന്നത്.
ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് അധ്യാപകരുമായി ആശയവിനിമയം നടത്താൻ ഫോണിന് റേഞ്ചില്ല. ഏറെകാലത്തെ മുറവിളിക്കുശേഷം ആദിവാസി കൂട്ടികൾക്ക് ഗോത്രസാരഥി പദ്ധതിയിൽ വാഹനം ഉണ്ട്. എന്നാൽ, പിന്നാക്ക വിഭാഗമായ ചെട്ടിസമുദായത്തിലെ 20 കുട്ടികൾക്ക് സ്കൂൾ യാത്ര ദുഷ്കരമായി തുടരുകയാണ്. ഇൗ കുട്ടികൾ നടക്കാൻ ശീലിച്ചവരാണ്. എന്നാൽ, ഏതു സമയവും ആനയുടെ മുന്നിൽ പെടും. ആനകൾ ഇറങ്ങാത്ത ഒരു ദിവസവും ഇല്ല. എത്രയോ തവണ ഓടി രക്ഷെപ്പട്ടിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ കുമഴിയിലെ കോഴിപാടത്ത് ചന്ദ്രനെ ഇൗ വഴിയിലിട്ടാണ് ആന കൊന്നത്. ഒമ്പതുവർഷം മുമ്പ് എൽ.കെ.ജി വിദ്യാർഥിയായിരിക്കെ ആനയുടെ മുന്നിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അഭിനവ് കൃഷ്ണ ഇപ്പോൾ കല്ലൂർ ഗവ. ഹൈസ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുന്നുണ്ട്. ഇൗ വഴിയിൽ വെച്ച് അഭിനവിനും അമ്മ ബീനക്കും നേരെ കൊമ്പൻ പാഞ്ഞടുത്തു. വീണു പോയ കുട്ടിയെ രക്ഷിക്കാൻ അമ്മ നിലവിളിയോടെ ദേഹത്ത് കിടന്നു. ആന കുത്തിയെങ്കിലും കൊണ്ടില്ല.
സംഭവം ഓർക്കുേമ്പാൾ അംഗൻവാടി അധ്യാപികയായ ബീനക്ക് ഇപ്പോഴും നടുക്കം. കുമഴിയിൽ നിന്ന് കല്ലൂർ സ്കൂളിലേക്ക് 16ഉം നായക്കെട്ടി സ്കൂളിലേക്ക് നാലും വിദ്യാർഥികൾ ഇക്കുറിയും ഇൗ വഴി താണ്ടും. യാത്രസൗകര്യമില്ലാത്തതിനാൽ പഠനം പാതിവഴിയിൽ നിർത്തിയവരും ഉണ്ട്.
Latest Video:

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.