ജലം ഉൗറ്റുന്ന മരങ്ങൾ വെട്ടിമാറ്റും; ഒരു കോടി വൃക്ഷൈത്ത നടും
text_fieldsതിരുവനന്തപുരം: കേരളം ഹരിതാഭമാക്കാൻ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു. തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് പദ്ധതിക്ക് തുടക്കം കുറിക്കും. ഇതിനോടൊപ്പം സർക്കാർ ഭൂമിയിലെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങൾ വെട്ടി മാറ്റും. ജലം ഉൗറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻഡിസ് മുതലായവ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങൾ വെച്ചുപിടിപ്പിക്കും. ഇതിനും ജൂൺ അഞ്ചിന് തുടക്കം കുറിക്കും.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വനംവകുപ്പും കൃഷി വകുപ്പും ചേർന്നാണ് വൃക്ഷത്തൈകൾ ഒരുക്കുന്നത്. വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് വിദ്യാലയങ്ങൾ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധസംഘടനകൾ എന്നിവ വഴിയും തൈകൾ വിതരണം ചെയ്യും. പരിസ്ഥിതി വകുപ്പിെൻറ പങ്കാളിത്തവുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം പദ്ധതി അവലോകനം ചെയ്തു. പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന മരങ്ങൾ വെട്ടിമാറ്റാൻ മുഖ്യമന്ത്രിയാണ് നിർദേശിച്ചത്. മന്ത്രിമാരായ കെ. രാജു, സി. രവീന്ദ്രനാഥ്, ഹരിതകേരളം വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ തുടങ്ങിയവർ പെങ്കടുത്തു.
72 ലക്ഷം വൃക്ഷത്തൈകൾ വനംവകുപ്പും അഞ്ചു ലക്ഷം തൈകൾ കൃഷി വകുപ്പും തയാറാക്കി. ബാക്കി 23 ലക്ഷം കുടുംബശ്രീ ഉൾപ്പെടെ ഏജൻസികളുടെ സഹകരണത്തോടെ ഉടൻ തയാറാക്കും. ‘മരക്കൊയ്ത്ത്’ പദ്ധതിയിൽ 40 ലക്ഷം മരങ്ങൾ സ്കൂൾ വിദ്യാർഥികൾ വഴി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഓരോ വിദ്യാർഥിക്കും ഓരോ മരം. അവ കുട്ടികൾ വീട്ടുമുറ്റത്ത് വളർത്തി പരിപാലിക്കണമെന്നാണ് നിർദേശം.വീട്ടുമുറ്റത്ത് മരം വളർത്താൻ സാഹചര്യമില്ലാത്ത കുട്ടികൾക്ക് സ്കൂൾ വളപ്പിലോ പൊതുസ്ഥലത്തോ മരം വളർത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ചെയ്തുകൊടുക്കും. കുട്ടികൾ മരം നന്നായി പരിപാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നന്നായി പരിപാലിക്കുന്നവർക്ക് േപ്രാത്സാഹന സമ്മാനം നൽകാനും ഉദ്ദേശിക്കുന്നുണ്ട്.
പഞ്ചായത്തുകൾ വഴി 25 ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നത്. എല്ലാ ജില്ലകളിലും വനംവകുപ്പിന് നഴ്സറികളുണ്ട്. അവിടെ നിന്ന് തൈകൾ ജൂൺ അഞ്ചിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ചേർന്ന് വിദ്യാലയങ്ങളിലും മറ്റു വിതരണ കേന്ദ്രങ്ങളിലും എത്തിക്കണം. സംസ്ഥാന യുവജനക്ഷേമ ബോർഡിെൻറ സഹകരണത്തോടെ കലാ--കായിക സംഘടനകളെയും ഇതിൽ പങ്കാളികളാക്കും. ജൂൺ കേരളത്തിൽ വൃക്ഷത്തൈ നടൽ മാസമായി മാറ്റും. കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ സ്ഥലത്ത് അതത് സ്ഥാപനങ്ങളുടെ സഹകരണത്തോടെ മരം വെച്ചുപിടിപ്പിക്കാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.