പശ്ചിമഘട്ടം സംരക്ഷിക്കാൻ കുറിപ്പെഴുതി പരിസ്ഥിതി പ്രവർത്തകൻ ആത്മഹത്യ ചെയ്തു
text_fieldsചിറ്റൂർ (പാലക്കാട്): പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരും തയാറാകുന്നില്ലെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും സുഹൃത്തുക്കള്‍ക്ക് കുറിപ്പയച്ച ശേഷം പരിസ്ഥിതി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. അഞ്ചാംമൈൽ കുന്നുംകാട്ടുപതി സ്വദേശി പരേതനായ വേലായുധന്റെ മകൻ കെ.വി. ജയപാലനാണ് (53) കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.
ജനുവരി ആറിനാണ് ഇദ്ദേഹം സുഹൃത്തുക്കള്‍ക്ക് കുറിപ്പയച്ചത്. ഏഴിനാണ് വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യകുറിപ്പിൽ പറയുന്നത് ഇങ്ങനെ-പരിസ്ഥിതിയെ തിരിച്ചറിയാന്‍ കഴിയാത്തതും മതിയായ സംരക്ഷണവും പരിഗണനയും നല്‍കാത്തതുമായ ജീവിതം ആത്മഹത്യാപരമാകുമെന്ന സന്ദേശത്തിന്റെ ഗൗരവം ഉൾെക്കാള്ളാൻ ആത്മഹത്യയിലൂടെ ഞാനപേക്ഷിക്കുന്നു.
പശ്ചിമഘട്ട മലനിരകളെയും അവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള വിവരങ്ങള്‍ താഴ്ന്ന ക്ലാസ് മുതല്‍ പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തി വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം കൊണ്ടുവരാൻ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കണമെന്നാണ് എന്റെ ആഗ്രഹവും അപേക്ഷയും. നിലവില്‍ ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ മറ്റോ എത്രയോ അധ്യായങ്ങള്‍ക്ക് നടുവില്‍ പേരിന് മാത്രമാണ് പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാന്‍ അവസരമുള്ളത്.
വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും പശ്ചിമഘട്ടത്തിലേക്ക് കുട്ടികളെ അധ്യാപകര്‍ കൊണ്ടുപോവുകയും പ്രാധാന്യം പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യണം. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് മുന്നിലും ഈ അപേക്ഷ സമര്‍പ്പിക്കുന്നെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നു. ജയപാലൻ കൊഴിഞ്ഞാമ്പാറയിലെ കള്ളുഷാപ്പ് ജീവനക്കാരനാണ്. ഭാര്യ: ലത. മക്കൾ: പൂജ, ജയേഷ്. മരുമകൻ: ഹരിപ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.