പാരിസ്ഥിതിക ദുർബലപ്രദേശത്ത് യു.ഡി.എഫ് സർക്കാർ 114 ക്വാറികൾക്ക് അനുമതി നൽകി
text_fieldsതിരുവനന്തപുരം: പാരിസ്ഥിതിക ദുർബല പ്രദേശമായ ഉടുമ്പൻചോല താലൂക്കിൽ മുൻ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് 114 കരിങ്കൽ ക്വാറികൾക്കും ക്രഷർ യൂനിറ്റുകൾക്കും അനുമതി നൽകിയെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ രേഖ. ഖനനാനുമതി പുതുക്കൽ ഉൾപ്പെടെ ഇടുക്കി ജില്ലയിൽ 2011 മുതൽ 2016വരെ ആകെ 384 അനുമതികളാണ് നൽകിയത്.
ഇതിലേെറയും പശ്ചിമഘട്ട മലനിരകളിലാണെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ പട്ടിക ചൂണ്ടിക്കാണിക്കുന്നു. ദേവികുളത്ത് 54ഉം പീരുമേട്ടിൽ 56ഉം കരിങ്കൽ ക്വാറി-ക്രഷർ യൂനിറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ താലൂക്കിലെ പല പഞ്ചായത്തുകളും ഭൂപ്രകൃതി അനുസരിച്ച് പശ്ചിമഘട്ട മലനിരകളിലാണ്.
ഉടുമ്പൻചോലയിൽ തഹസിൽദാർ പരിശോധന നടത്തിയ ഏഴ് ക്വാറികളിൽ ആറെണ്ണം സർക്കാർ പുറമ്പോക്കിലും ഒരെണ്ണം ഏലപ്പട്ടയ ഭൂമിയിലുമാണെന്നും കണ്ടെത്തി. 39/35 സർവേ നമ്പറിലെ ഭൂമി ഏലപ്പട്ടയമാണെന്നും കരിങ്കൽ ഖനനം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നും തഹസിദാർ അനുമതി നൽകിയിട്ടില്ലെന്നും 2013ൽ കലക്ടറെയും ജിയോളജിസ്റ്റിനെയും അറിയിച്ചിരുന്നു. എന്നാൽ, പട്ടയം റദ്ദുചെയ്യാൻ ജിയോളജിറ്റ് നടപടി സ്വീകരിച്ചില്ല.
2017ൽ കലക്ടറുടെ നിർദേശത്തെ തുടർന്ന് പാറമടകളുടെ പ്രവർത്തനം നിർത്തിയപ്പോൾ മൈനിങ് ആൻഡ് ജിയോളജിയുടെ അനുമതിപത്രം ഉപയോഗിച്ച് ഉടമകൾ കരിങ്കല്ല് കടത്തി.
പാരിസ്ഥിതികാനുമതിയോ വനംവകുപ്പിെൻറ നിരാക്ഷേപപത്രമോ ഇല്ലാതെയാണ് പാറ കടത്തിയത്. ഖനനത്തിലൂടെ ഒരുവൻമല ഇല്ലാതായെന്നാണ് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്. പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് ഗുരുതരമായ ആഘാതമാണ് ഇവിടെയുണ്ടാക്കിയത്. മുരിക്കാശ്ശേരി, ശാന്തൻപാറ, വെള്ളത്തൂവൽ എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൻകിട ക്വാറികൾ ഏക്കറുകണക്കിന് പാറപൊട്ടിച്ച് മാറ്റിയതിനാൽ കേരള-തമിഴിനാട് അതിർത്തി പങ്കിടുന്ന സഹ്യമലനിരകൾ ഇല്ലാതാവുന്ന അവസ്ഥയുണ്ട്.
തമിഴ്നാട് ഭാഗത്തുനിന്നുള്ള ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് വീശിയടിക്കാനിടയാക്കും. അത് കേരളത്തിെൻറ അന്തരീക്ഷ ഉൗഷ്മാവ് വർധിക്കാനും പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം സംഭവിക്കാനും കാരണമാകുമെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.