സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാതെ ഇ.പി വീട്ടിൽ
text_fieldsകണ്ണൂർ: ഇടതു മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയശേഷമുള്ള ആദ്യ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്ന് ഇ.പി. ജയരാജൻ. കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയ കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം പിറ്റേന്ന് നടന്ന സംസ്ഥാന സമിതി യോഗത്തിലും പങ്കെടുത്തിരുന്നില്ല.
പാർട്ടി തീരുമാനത്തിലുള്ള പരിഭവമാണ് യോഗങ്ങളിൽനിന്ന് വിട്ടു നിൽക്കാൻ കാരണമെന്നാണ് സൂചന. സെക്രട്ടേറിയറ്റ് യോഗം നടന്ന വെള്ളിയാഴ്ചയും പാപ്പിനിശ്ശേരി അരോളിയിലെ വീട്ടിൽ കഴിയുകയാണ് അദ്ദേഹം.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമാണ്. മുന്നണി കൺവീനറായിരിക്കുന്ന വേളയിലും പല യോഗങ്ങളിലും ഇദ്ദേഹം പങ്കെടുക്കാറില്ല. കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയശേഷം മാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണ് ഇ.പി. ആത്മകഥ എഴുതുകയാണെന്ന ഒറ്റ കാര്യമാണ് ആകെ നടത്തിയ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.