Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇ.പി മുഖ്യമന്ത്രിയുടെ...

‘ഇ.പി മുഖ്യമന്ത്രിയുടെ ദൂതൻ’: രാഷ്ട്രീയ ചർച്ചക്കല്ലെങ്കിൽ കൂടിക്കാഴ്ച എന്തിനെന്നും രമേശ് ചെന്നിത്തല

text_fields
bookmark_border
‘ഇ.പി മുഖ്യമന്ത്രിയുടെ ദൂതൻ’: രാഷ്ട്രീയ ചർച്ചക്കല്ലെങ്കിൽ കൂടിക്കാഴ്ച എന്തിനെന്നും രമേശ് ചെന്നിത്തല
cancel

തിരുവന്തപുരം∙ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കണ്‍വീനറുമായ ഇ.പി.ജയരാജനും ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചക്ക് അല്ലെങ്കിൽ പിന്നെന്തിനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടിക്കാഴ്ചയെ നിസ്സാരമായി കാണാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ ഇ.പി. ജയരാജനെ കുറ്റപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് ജയരാജൻ എപ്പോഴും പ്രവർത്തിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വ്യക്തിയാണ്. ബി.ജെ.പി–സി.പി.എം അന്തർധാര ഉറപ്പിക്കുന്ന കൂടിക്കാഴ്ചകളാണ് ഇതെന്ന് എല്ലാവർക്കുമറിയാം എന്നും ചെന്നിത്തല പറഞ്ഞു.

സുധാകരന്റെ പോരാട്ടത്തിൽ കണ്ണൂരിൽ ഇത്തവണ ഉജ്ജ്വല വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചൂണ്ടയിലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കൊത്തില്ല. അദ്ദേഹം നല്ലൊരു പോരാളിയാണ്. തൃശൂരിൽ കെ. മുരളീധരൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. എന്ത് അട്ടിമറി നടന്നാലും യു.ഡി.എഫിന് വലിയ വിജയപ്രതീക്ഷയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaLok Sabha elections 2024
News Summary - EP Chief Minister's Envoy': Ramesh Chennithala says meeting for political discussion or why?
Next Story