ഹരിതയുടെ പ്രവർത്തകരെ സി.പി.എമ്മിലേക്ക് ആകർഷിക്കാനാവാത്തത് പരിശോധിക്കണം -ഇ.പി. ജയരാജൻ
text_fieldsപയ്യന്നൂർ: മുസ്ലിം ലീഗിലെ പുരോഗമന ചിന്താഗതിക്കാരായ ഹരിതയുടെ പ്രവർത്തകരെ ആകർഷിക്കാൻ ജനാധിപത്യ മഹിള അസോസിയേഷൻ ഉൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്ക് സാധിക്കാത്തത് പരിശോധിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. പാണപ്പുഴയിൽ സി.പി.എം മാടായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
റോഡിലും വായനശാലയിലും ഇരുന്ന് പാർട്ടി പ്രവർത്തനം നടത്തുന്ന രീതി ഇനി സാധ്യമല്ല. ഒരംഗത്തിന് 10 വീട് എന്ന പാർട്ടിനയം നടപ്പിലാവാത്തത് പരിശോധിക്കണം. കാലം ഏറെ മാറി. പഴയരീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനം ഇനി സാധ്യമല്ല. സംഘ്പരിവാറിെൻറ പ്രവർത്തനം ഒരിടത്തും ലഘൂകരിച്ചു കാണാനാവില്ല. അവരുടെ വലയത്തിൽനിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള പഠനവും ചിന്തയും രൂപപ്പെടുത്തണം. ഇവർക്ക് വളരാനുള്ള സാധ്യതയാണ് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും പോലുള്ള സംഘടനകൾ ഒരുക്കുന്നത്.
പ്രണയിച്ച് വിവാഹം കഴിക്കുന്നത് ലവ് ജിഹാദ് എന്ന പേരിൽ നിറംകൊടുക്കുകയും പുതിയ നാർകോട്ടിക്ക് ജിഹാദുമായും രംഗത്തെത്തിയ ക്രിസ്ത്യൻ വിഭാഗത്തിെൻറ, വർഗീയ ചിന്ത രൂപപ്പെടുത്താനുള്ള നീക്കം ഗൗരവതരമാണ്. വർഗീയ ചേരിതിരിവ് നാടിെൻറ സാമൂഹിക വളർച്ചയെ പിറകോട്ടുനയിക്കും -ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.