സി.പി.ഐയെ കുത്തി, മാണിയെ പുകഴ്ത്തി ഇ.പി. ജയരാജൻ
text_fieldsതൃശൂര്‍: കെ.എം. മാണി ജനകീയ അടിത്തറയുള്ള നേതാവാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. കാർഷിക മേഖലയിൽ വലിയ സ്വാധീനമുള്ള നേതാവായ മാണി തങ്ങൾ മുന്നോട്ടു വെക്കുന്ന ആശയങ്ങൾ സ്വീകരിക്കാൻ തയാറാവുന്നത് വലിയ കാര്യമാണെന്നും മാണിയെ സംസ്ഥാന സമ്മേളന സെമിനാറിൽ ക്ഷണിച്ചതിൽ ഒരു തെറ്റുമില്ലെന്നും ജയരാജൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എൽ.ഡി.എഫ് ആശയങ്ങൾ സ്വീകരിക്കുന്നവരെ മുന്നണിയിലെടുത്ത് ഇടതു മുന്നണിയുടെ അടിത്തറ വിപുലീകരിക്കണം. ബദല്‍ നയം സ്വീകരിക്കുന്നവരെ മുന്നണിയില്‍ എടുക്കുന്നതില്‍ തെറ്റില്ല. എന്നാൽ അത് ഒരു പാർട്ടിക്ക് മാത്രം തീരുമാനിക്കാവുന്നതല്ല. മാണിയെ മുന്നണിയില്‍ എടുക്കുന്നതിനോട് സി.പി.െഎക്കുള്ള എതിർപ്പ് ചൂണ്ടിക്കാണിച്ചപ്പോൾ ‘ഞങ്ങളുടെ നയം തീരുമാനിക്കുക ഞങ്ങൾതന്നെ’യെന്ന് ജയരാജൻ പ്രതികരിച്ചു. ഷുഹൈബ് വധത്തിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ജയരാജന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.