യു.ഡി.എഫ് ജാതിയും മതവും നോക്കി വേഷം കെട്ടുന്നു -ഇ.പി. ജയരാജൻ
text_fieldsകൊച്ചി: ജാതിയും മതവും നോക്കി ഓരോ സ്ഥലത്തും പോയി വ്യത്യസ്തവേഷം കെട്ടുകയാണ് യു.ഡി.എഫെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ പ്രകാശനം ചെയ്ത് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
ജാതിയും മതവും നോക്കി നടക്കുകയാണ് യു.ഡി.എഫ്. ജനങ്ങളോട് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് അടിസ്ഥാനരഹിതമായ ഇത്തരം കാര്യങ്ങൾ പറഞ്ഞു നടക്കുന്നത്. അവർ ഇത്തരം കാര്യങ്ങൾ ചെയ്തിട്ട് അത് എൽ.ഡി.എഫിന് മേൽ കെട്ടിവെക്കുകയാണെന്നും ജയരാജൻ ആരോപിച്ചു.
തൃക്കാക്കരയെ ലോകശ്രദ്ധയാകര്‍ഷിക്കുന്ന പ്രദേശമായി വളര്‍ത്തിയെടുക്കുമെന്ന് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ ഇ.പി. ജയരാജന് വ്യക്തമാക്കി. 'കേരളത്തിനൊപ്പം കുതിക്കാൻ തൃക്കാക്കരയും' എന്ന പേരിലാണ് പത്രിക പുറത്തിറക്കിയത്.
കെ-റെയിലും മെട്രോയും വാട്ടർ മെട്രോയും ഒന്നിക്കുന്ന ഒരു ട്രാവൽ ഹബ്ബായി തൃക്കാക്കരയെ മാറ്റുമെന്നാണ് വാഗ്ദാനം. വിനോദ -വാണിജ്യ കേന്ദ്രമായി തൃക്കാക്കരയെ മാറ്റാൻ ബ്ലിസ് സിറ്റി യാഥാർഥ്യമാക്കുമെന്നതടക്കം പ്രകടന പത്രികയിൽ വാഗ്ദാനം നൽകുന്നുണ്ട്. മന്ത്രി പി. രാജീവും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.