ഇ.പി ജയരാജന് വ്യവസായം, കായികം; ജലീലിന് ഉന്നതവിദ്യാഭ്യാസം
text_fieldsതിരുവനന്തപുരം: ഇ. പി ജയരാജനെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടന നടത്താൻ സി.പി.എം ഇടതുമുന്നണിയോട് ശിപാർശ ചെയ്തതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ബന്ധുനിയമന വിവാദത്തിൽ വിജിലൻസ് കുറ്റവിമുക്തനാക്കിയ ഇ.പി ജയരാജന് വ്യവസായം, കായികം, യുവജനക്ഷേമ വകുപ്പുകളുെട ചുമതല നൽകും. സി.പി.എമ്മിെൻറ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സർക്കാറിനോട് ഇക്കാര്യം ശിപാർശ ചെയ്യാൻ ധാരണയായത്.
ഇപ്പോൾ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന എ.സി മൊയ്തീന് തദ്ദേശസ്വയംഭരണവകുപ്പ് നൽകും. നിലവിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ കെ.ടി ജലീലിന് ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകൾക്ക് പുറമേ ഉന്നത വിദ്യാഭ്യാസത്തിെൻറ ചുമതലയുമുണ്ടാകും. പൊതുവിദ്യഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഉന്നത വിദ്യഭ്യാസം പ്രത്യേക മന്ത്രിക്ക് കീഴിലാക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ചീഫ് വിപ്പിെൻറ പദവി സി.പി.െഎക്ക് നൽകുന്നതിൽ സി.പി.എം എതിരല്ല. മന്ത്രിമാരുടെ പ്രവർത്തനത്തിൽ പൂർണ്ണ സംതൃപ്തിയുണ്ട്. സ്പീക്കറെ മാറ്റേണ്ട സാഹചര്യമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് ഇ.പി ജയരാജൻ രാജിവെച്ചത്. പിന്നീട് വിജിലൻസ് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ ജയരാജനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെയാണ് ജയരാജൻറെ പുനപ്രവേശനത്തിനുളള വഴിതെളിഞ്ഞത്.
വകുപ്പുമാറ്റം ഇങ്ങനെ: ഇ.പി. ജയരാജൻ: വ്യവസായം, വാണിജ്യം, ഹാൻഡ്ലൂം-ടെക്സ്റ്റൈൽസ്, ഖാദി-ഗ്രാമവ്യവസായം, മൈനിങ് ആൻഡ് ജിയോളജി, കായികം-യുവജനക്ഷേമം.
എ.സി. മൊയ്തീൻ: പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോർപറേഷൻ, ടൗൺ ആൻഡ് കൺട്രി പ്ലാനിങ്, റീജനൽ ഡെവലപ്മെൻറ് അതോറിറ്റീസ്, ഗ്രാമവികസനം, കില.
കെ.ടി. ജലീൽ: കൊളീജിയറ്റ് എജുക്കേഷൻ, സാേങ്കതിക വിദ്യാഭ്യാസം, കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ ഒഴികെയുള്ള സർവകലാശാലകൾ, എൻട്രൻസ് പരീക്ഷ, ന്യൂനപക്ഷ ക്ഷേമം, വഖഫ്- ഹജ്ജ് തീർഥാടനം. പ്രഫ. സി. രവീന്ദ്രനാഥ്: പൊതുവിദ്യാഭ്യാസം, സാക്ഷരത പ്രസ്ഥാനം, നാഷനൽ കാഡറ്റ് കോർപ്സ്. ഇടതുമുന്നണി ചീഫ്വിപ്പ് സ്ഥാനം ഇ.പി. ജയരാജനാണ്. സംയുക്ത പാർലമെൻററി സെക്രട്ടറി സ്ഥാനം സി.പി.െഎയിലെ മുല്ലക്കര രത്നാകരനും. ഇത് പരസ്പരം വെച്ചുമാറാൻ ധാരണയായെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.