ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ
text_fieldsതിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ എൽ.ഡി.എഫ് കൺവീനറാകും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
നിലവിലെ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ സി.പി.എം പി.ബിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് മുന്നണി പുതിയയാളെ കണ്ടെത്തിയത്. എ.കെ.ബാലന്റെ പേരും എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും അവസാനം നറുക്ക് ഇ.പി.ജയരാജന് വീഴുകയായിരുന്നു.
ഒന്നാം പിണറായി സർക്കാറിൽ വ്യവസായ മന്ത്രിയായിരുന്നു ഇ.പി ജയരാജൻ. ബന്ധുനിയമന വിവാദത്തെ തുടർന്ന് രാജിവെച്ചുവെങ്കിലും പിന്നീട് തിരിച്ചെത്തി. പാർട്ട് രണ്ട് ടേം വ്യവസ്ഥ കർശനമാക്കിയതോടെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. തുടർന്ന് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.