പൊൻ രാധാകൃഷ്ണേൻറത് തരംതാഴ്ന്ന നടപടിയെന്ന് ഇ.പി ജയരാജൻ
text_fieldsകണ്ണൂർ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണേൻറത് തരം താഴ്ന്ന നടപടിയായെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. നിന്ന് മൂത്രമൊഴിച്ച കുട്ടിയുടെ അച്ഛൻ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണേൻറത്. ഒരു രാഷ്ട്രീയക്കാരെൻറ യോഗ്യതയില്ലെന്ന് അദ്ദേഹം തെളിച്ചിരിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.
ഏതു കേന്ദ്രമന്ത്രിക്കും ശബരിമലയിൽ വരാം. ആരും വരുന്നതിലും എതിർപ്പില്ല. എന്നാൽ ഇവിടെ വന്നാൽ സമാധാനം ഉണ്ടാകണം. ഇവിടെ വരുന്നത് വർഗീയതയോ കലാപമോ സൃഷ്ടിക്കാൻ ആകരുത്. കേരളം ദൈവത്തിെൻറ നാടാണ്. ഒരു കേന്ദ്രമന്ത്രി ഇത്രക്ക് തരംതാഴാന്‍ പാടില്ലെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ ജില്ല ഐ.ആർ.പി.സിയുടെയും അയ്യപ്പസേവാസംഘത്തിെൻറയും നേതൃത്വത്തിൽ ബക്കളം നെല്ലിയോട് ഈ വർഷവും നടത്തുന്ന ശബരിമല ഇടത്താവളം, അയ്യപ്പ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.