മത്സരത്തിനില്ലെന്ന് ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഇക്കുറി തെരഞ്ഞെടുപ്പ് അങ്കത്തിനില്ല. തിങ്കാളാഴ്ച ചേർന്ന ജില്ല സെക്രേട്ടറിയറ്റ് യോഗത്തെ ഇ.പി. ജയരാജൻ തെൻറ നിലപാട് അറിയിച്ചു. മട്ടന്നൂരിൽനിന്നുള്ള നിയമസഭാംഗവും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് കോടിയേരിക്ക് പിൻഗാമിയായി പറയപ്പെടുന്നയാൾ കൂടിയാണ്. മത്സരിക്കാൻ താൽപര്യമില്ലെന്നാണ് നിലപാട് എങ്കിലും അന്തിമതീരുമാനം സംസ്ഥാന നേതൃത്വത്തിെൻറ കൂടി നിലപാടിന് വിധേയമായിരിക്കും.
ജില്ലയിലെ സി.പി.എം സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയും ജില്ല സെക്രേട്ടറിയറ്റ് ചർച്ച ചെയ്തു. പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവരുടെ കാര്യത്തിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണ് ജില്ല നേതൃത്വം. ധർമടത്ത് പിണറായി വിജയൻ, തലശ്ശേരിയിൽ എ.എൻ. ഷംസീർ എന്നിവർ തുടരും. അഴീക്കോട്ട് കെ.വി. സുമേഷ്, പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ എന്നിവരും സാധ്യത പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.