Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.പി ജയരാജൻ എൽ.ഡി.എഫ്...

ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്ത്

text_fields
bookmark_border
EP Jayarajan
cancel
camera_alt

ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ കണ്ണൂർ കല്യാശ്ശേരിയിലെ വീട്ടിലേക്ക് കയറുന്നു

തിരുവനന്തപുരം: പാർട്ടി നേതൃത്വവുമായുള്ള പിണക്കത്തിനും ഇണക്കത്തിനുമൊടുവിൽ ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് പുറത്ത്. പേരാമ്പ്ര എം.എൽ.എയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി. രാമകൃഷ്ണനാണ് പുതിയ കൺവീനർ. വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ തീരുമാനം ശനിയാഴ്ച സംസ്ഥാന സമിതി അംഗീകരിച്ചു. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിലാണ് മുതിർന്ന നേതാവിനെതിരായ നടപടി.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി നടത്തിയ പ്രസ്താവനകൾ പാർട്ടി പരിശോധിച്ചതായും വീഴ്ച കണ്ടെത്തിയതായും യോഗത്തിനു ശേഷം തീരുമാനം വിശദീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളിൽ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഇ.പി. ജയരാജന് പരിമിതിയുണ്ടായതും മാറ്റത്തിന് കാരണമാണെന്ന് അദ്ദേഹം തുടർന്നു. പ്രകാശ് ജാവ്ദേക്കറുമായി വിവാദ ദല്ലാൾ നന്ദകുമാറിനൊപ്പം സ്വന്തം ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയ വിവരം ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമാണ് ഇ.പി തന്നെ പരസ്യമാക്കിയത്.

ബി.ജെ.പിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന ആരോപണവും ബി.ജെ.പി സ്ഥാനാർഥികൾ മികച്ചവരെന്ന പ്രസ്താനയുമെല്ലാം തിരിച്ചടിയായെന്ന് വിലയിരുത്തിയാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ വെള്ളിയാഴ്ച ഇ.പി. ജയരാജനുമുണ്ടായിരുന്നു. നടപടി തീരുമാനം അറിഞ്ഞതോടെ ഉച്ചക്ക് ശേഷമുള്ള സെക്രട്ടറിയേറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്ന ഇ.പി. ജയരാജൻ ശനിയാഴ്ചത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങി. കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനെ പാർട്ടി പദവികളിൽനിന്ന് നീക്കില്ല. സ്വീകരിച്ചതു സംഘടനാ നടപടിയല്ലെന്നും കേന്ദ്ര കമ്മിറ്റി അംഗമായി അദ്ദേഹം തുടരുമെന്നും ഗോവിന്ദൻ പറഞ്ഞു.

തന്നേക്കാൾ ജൂനിയറായ എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതു മുതൽ തുടങ്ങിയ പിണക്കമാണ് ഇ.പി. ജയരാജനെതിരായ നടപടിയിലേക്ക് നയിച്ചത്. ഇ.പി. ജയരാജന്‍റെ തുടർനീക്കമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സമീപകാലത്ത് സി.പി.എമ്മിൽ മുതിർന്ന നേതാവിനെതിരെ ഉണ്ടാകുന്ന അച്ചടക്ക നടപടിയാണിത്.

പ്രതികരിക്കാതെ ഇ.പി

ക​ണ്ണൂ​ർ: ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​ശേ​ഷം ക​ണ്ണൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ ഇ.​പി. ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ക​ഴി​ഞ്ഞ ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വി​മാ​ന​മാ​ർ​ഗം ഇ.​പി ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. രാ​വി​ലെ മു​ത​ൽ ക​ല്യാ​ശ്ശേ​രി കീ​ച്ചേ​രി​യി​ലെ വീ​ടി​ന് മു​ന്നി​ൽ കാ​ത്തി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ‘എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാ’​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഒ​ഴി​യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP JayarajanLDF
News Summary - EP Jayarajan out of LDF convenor post?
Next Story