പെലെക്ക് ആദരാഞ്ജലി അർപ്പിച്ച് ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: ലോകംകണ്ട ഫുട്ബാൾ ഇതിഹാസതാരമായ പെലെക്ക് ആദരാഞ്ജലി അർപ്പിച്ച് മുൻ കായിക മന്ത്രി ഇ.പി. ജയരാജൻ. ഫേസ്ബുക് കുറിപ്പിലാണ് അദ്ദേഹം പെലെയുടെ നിര്യാണണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. ‘ഫുട്ബാൾ ഇതിഹാസമേ വിട, ആദരാഞ്ജലികൾ’ എന്ന കുറിപ്പോടെ പെലെയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
82കാരനായ പെലെ ഇന്നലെ രാത്രി സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് മരണപ്പെട്ടത്. വാർധക്യസഹജമായ അസുഖങ്ങളോടൊപ്പം അർബുദം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ വർഷം സെപ്റ്റംബറിൽ പതിവ് ആരോഗ്യ പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കുടലിൽ അർബുദം ബാധിച്ചതായി അറിഞ്ഞത്.
കുറച്ചുദിവസത്തെ ചികിത്സക്കു ശേഷം ആശുപത്രിവിട്ട പെലെയെ ഡിസംബറിൽ കീമോ തെറാപ്പിക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒന്നര പതിറ്റാണ്ട് ബ്രസീൽ ദേശീയ ടീമിന്റെ അവിഭാജ്യ ഭാഗമായിരുന്ന പെലെ മൂന്നു ലോകകപ്പ് നേടിയ ഏക താരമാണ്. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളിലാണ് പെലെയുടെ കൈയൊപ്പ് പതിഞ്ഞത്. ദേശീയ ടീമിനായി 92 മത്സരങ്ങളിൽ 77 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിലെ സാന്റോസിന്റെ ഇതിഹാസ താരമായ പെലെ ക്ലബിനായി 659 മത്സരങ്ങളിൽ 643 ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.