രാജി സന്നദ്ധത അറിയിച്ച് ജയരാജൻ
text_fieldsതിരുവനന്തപുരം: ബന്ധു നിയമനങ്ങൾ വിവാദമായതോടെ രാജി സന്നദ്ധത അറിയിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. പാർട്ടി ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ രാജി വെക്കാൻ ഒരുക്കമാണെന്ന് അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. മുഖ്യമന്ത്രിയും കോടിയേരിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. മന്ത്രിസ്ഥാനം ഒഴിയണമെന്ന് ജനതാദളും എൻ.സി.പിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വ്യവസായവകുപ്പ് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. സംഘടനാനടപടിക്ക് കേന്ദ്രകമ്മിറ്റിക്ക് ശുപാര്‍ശ നല്‍കാനും സാധ്യതയുണ്ട്. ദ്രുതപരിശോധന കൊണ്ടുമാത്രം രാജിവേണ്ടെന്നും വിലയിരുത്തലുണ്ട്. ജയരാജനെതിരെ ത്വരിതാന്വേഷണം വേണമെന്ന നിയമോപദേശവും ലഭിച്ചു. ഇക്കാര്യം വിജിലൻസ് കോടതിയിൽ അറിയിക്കും. ജയരാജനെതിരായ പൊതു താൽപര്യ ഹരജി പരിഗണിക്കുമ്പോഴാണ് വിജിലൻസ് നിലപാട് കോടതിയെ അറിയിക്കുക.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്ധുനിയമന വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്.പ്രാഥമിക അന്വേഷണം വേണമെന്ന് കഴിഞ്ഞദിവസം നിയമോപദേശവും ലഭിച്ചിരുന്നു. ഇത് ചർച്ച ചെയ്യാൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വ്യാഴാഴ്ച രാവിലെ എ.ഡി.ജി.പിയും നിയമോപദേശകരും അടക്കമുള്ള വിജിലന്‍സ് ഉന്നതരുടെ യോഗവും വിളിച്ചു ചേർത്തു.
നിയമനവിവാദത്തിലകപ്പെട്ട മന്ത്രി ഇ. പി. ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചു. പാര്‍ട്ടി ആവശ്യപ്പെടും മുമ്പ് രാജിക്കു തയ്യാറെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.