Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2023 4:05 PM IST Updated On
date_range 1 Sept 2023 4:05 PM ISTസൈബർ ആക്രമണം ഇരുവശത്തുമുണ്ട്; ഞങ്ങൾ പരാതി നൽകുന്നില്ല എന്നേയുള്ളൂ -ഇ.പി. ജയരാജൻ
text_fieldsbookmark_border
കണ്ണൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. സൈബർ ആക്രമണം ഇരുവശത്തുമുണ്ടെന്നും തങ്ങളിങ്ങനെ പരാതിക്കാരായി നടക്കുന്നില്ല എന്നേയുള്ളൂവെന്നും കാണുന്നവർ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈബർ ആക്രമണം ഏകപക്ഷീയമാണോ? നിങ്ങൾ എല്ലാം കാണുന്നില്ലേ. സർക്കാർ ഇക്കാര്യത്തിൽ തെറ്റായ നിലപാട് ഒന്നും സ്വീകരിച്ചിട്ടില്ല. ശരിയായ രീതിയിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കുറ്റക്കാർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story