പുതുപ്പളളിയിൽ കോൺഗ്രസാണു സഹതാപതരംഗത്തിെൻറ വഴി സ്വീകരിച്ചതെന്ന് ഇ.പി. ജയരാജൻ, മറ്റു പാർട്ടികൾ മത്സരിക്കാനേ പാടില്ലെന്നു പോലും പറഞ്ഞ പാർട്ടിയാണത്...
text_fieldsതിരുവനന്തപുരം: ജെയ്ക് സി. തോമസിനെ പുതുപ്പള്ളിയിലെ ജനങ്ങൾ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറാൻ പോവുകയാണ്. രാഷ്ട്രീയമായ പക്വതയോടെ വിഷയങ്ങൾ അവതരിപ്പിക്കാൻ കരുത്തും ശക്തിയുമുള്ള നേതാവാണ് ജെയ്ക്. പുതുപ്പള്ളിയില്‍ സഹതാപതരംഗം ഉണ്ടാവില്ലെന്നും ജയരാജൻ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിൽനിന്നു തന്നെയായിരിക്കും തങ്ങളുടെ സ്ഥാനാർഥി എന്നുപറഞ്ഞതു കെ.പി.സി.സി പ്രസിഡൻറാണ്. രാഷ്ട്രീയമത്സരമല്ല, സഹതാപമത്സരമായിരിക്കും നടക്കുമെന്നു പ്രഖ്യാപിച്ചതും കോൺഗ്രസാണെന്ന് ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പ്, രാഷ്ട്രീയമത്സരമാണെന്ന് അന്നും ഞാൻ പറഞ്ഞു. ആ മത്സരം തന്നെയാണു പുതുപ്പള്ളിയിൽ ഉണ്ടാവുക. കോൺഗ്രസാണു സഹതാപതരംഗത്തിെൻറ വഴി സ്വീകരിച്ചത്. മറ്റു പാർട്ടികൾ മത്സരിക്കാനേ പാടില്ലെന്നു പോലും പറഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. അത് അവരുടെ ദുർബലതയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.