ഇ.പി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: ഇടവേളക്കുശേഷം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന് വീണ്ടും മന്ത്രിസഭയിൽ എത്തി. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിയായി സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. പ്രതിപക്ഷത്തിെൻറ ബഹിഷ്കരണത്തിനിടെയായിരുന്നു സത്യപ്രതിജ്ഞ.
ജയരാജെൻറ മടങ്ങിവരവ് അധാർമികമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്കരിച്ചത്. ബി.ജെ.പി നേതാക്കളും സംബന്ധിച്ചില്ല. ഇ.പി. ജയരാജന് വ്യവസായവകുപ്പിെൻറ ചുമതല ലഭിച്ചപ്പോൾ മന്ത്രി എ.സി. മൊയ്തീൻ തദ്ദേശവകുപ്പിലേക്ക് മാറി. ഇൗ വകുപ്പ് ഭരിച്ചിരുന്ന മന്ത്രി കെ.ടി. ജലീലിന് ഉന്നത വിദ്യാഭ്യാസവകുപ്പാണ് പകരം ലഭിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം ചേർന്ന മന്ത്രിസഭയോഗത്തിലും ഇ.പി. ജയരാജൻ പെങ്കടുത്തു.
രാവിലെ പത്തിന് ചീഫ് സെക്രട്ടറി ടോം ജോസ് സത്യപ്രതിജ്ഞ ചെയ്യാന്‍ ഇ.പി. ജയരാജനെ വേദിയിലേക്ക് ക്ഷണിച്ചു. സത്യപ്രതിജ്ഞക്കുശേഷം ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അനുമോദിച്ചു. തുടര്‍ന്ന് മന്ത്രിമാരും മറ്റു പ്രമുഖവ്യക്തികളും അനുമോദിക്കാനെത്തി.
രാജ്ഭവനില്‍നിന്ന് മന്ത്രി രാവിലെ 10.45ന് സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി ചുമതലയേറ്റു. സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കില്‍ മൂന്നാം നിലയിലെ 216ാം നമ്പര്‍ മുറിയാണ് മന്ത്രി ഇ.പി. ജയരാജന് അനുവദിച്ചത്. ബന്ധുനിയമന വിവാദത്തിൽെപട്ട് 2016 ഒക്ടോബർ 14ന് രാജിവെക്കുേമ്പാൾ വഹിച്ചിരുന്ന വ്യവസായം, കായികം തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.