Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.പി. ജയരാജന്‍റെ...

ഇ.പി. ജയരാജന്‍റെ പുസ്തകം; വ്യക്തതയില്ലാതെ കോട്ടയം എസ്.പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട്‌

text_fields
bookmark_border
ep jayarajan
cancel

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക വി​വാ​ദ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലാ​തെ കോ​ട്ട​യം എ​സ്.​പി​യു​ടെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌. പു​സ്ത​ക​ത്തി​ന്റെ പി.​ഡി.​എ​ഫ് പു​റ​ത്തു​പോ​യ​ത് എ​ങ്ങ​നെ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​തെ​യാ​ണ് റി​പ്പോ​ർ​ട്ട്‌. റി​പ്പോ​ർ​ട്ടി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ചും പ​രാ​മ​ർ​ശ​മി​ല്ല. വി​ഷ​യ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് പൊ​ലീ​സി​നു​മേ​ൽ സ​മ്മ​ർ​ദ​മേ​റു​ക​യാ​ണ്.

പു​സ്ത​ക​ത്തി​ന്റെ പൂ​ർ​ണ​രൂ​പം പു​റ​ത്തു​പോ​യ​തി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​യി​രു​ന്നു ഇ.​പി. ജ​യ​രാ​ജ​ന്റെ ആ​രോ​പ​ണം. എ​ന്നാ​ൽ, കോ​ട്ട​യം എ​സ്.​പി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ല. പാ​ല​ക്കാ​ട്ടെ, എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി. ​സ​രി​നെ​ക്കു​റി​ച്ച് വ​ന്ന വി​വാ​ദ പ​രാ​മ​ർ​ശം ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞി​ട്ട് എ​ഴു​തി​യ​താ​ണോ എ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഇ​തി​ൽ ഇ.​പി ന​ൽ​കി​യ മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത​യു​ണ്ട്. പു​സ്ത​ക​ത്തി​ന്റെ പൂ​ർ​ണ​രൂ​പ​മു​ള്ള പി.​ഡി.​എ​ഫ് അ​ട​ങ്ങി​യ പെ​ൻ​ഡ്രൈ​വ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​താ​രാ​ണെ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ.​പി. ജ​യ​രാ​ജ​ൻ, ഡി.​സി ബു​ക്സ്, ആ​ത്മ​ക​ഥ എ​ഴു​താ​ൻ നി​യോ​ഗി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് പു​സ്ത​ക​ത്തി​ന്റെ പൂ​ർ​ണ​രൂ​പം വാ​യി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഇ.​പി​യി​ൽ നി​ന്ന​ല്ല പൂ​ർ​ണ​രൂ​പം പു​റ​ത്തു​പോ​യ​തെ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​റ​പ്പി​ക്കു​ന്നു​ണ്ട്. ഡി.​സി ബു​ക്സ് ന​ൽ​കി​യ ക​രാ​റി​ന്റെ ക​ര​ട് രൂ​പം ഇ.​പി തി​രി​കെ ഡി.​സി ബു​ക്സി​ന് ന​ൽ​കി​യി​ട്ടി​ല്ല.

അ​തി​നാ​ൽ ഡി.​സി ബു​ക്സു​മാ​യി ഇ.​പി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്ന മൊ​ഴി​ക​ൾ പൊ​ലീ​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നു. പി.​ഡി.​എ​ഫ് പു​റ​ത്തു​വി​ട്ട​ത് ആ​രെ​ന്ന​തി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന​തി​ലും വ്യ​ക്ത​ത ല​ഭി​ക്കാ​ൻ തു​ട​ര​ന്വേ​ഷ​ണം വേ​ണോ എ​ന്ന​തി​ൽ സ​ർ​ക്കാ​റി​ന്റെ കൂ​ടി അ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​കും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി തീ​രു​മാ​ന​മെ​ടു​ക്കു​ക. തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ അ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സി​നു​മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP JayarajanKottayam SPInvestigation Report
News Summary - EP Jayarajan's book; Preliminary investigation report of Kottayam SP without clarity
Next Story