ഇ.പി.എഫ് കുടിശ്ശിക: 916 സ്ഥാപനങ്ങൾ വരുത്തിയത് 65.17 കോടി
text_fieldsആലപ്പുഴ: സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ വൻ തുക േപ്രാവിഡൻറ് ഫണ്ട് അടക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളും വൻതുക കുടിശ്ശിക വരുത്തി. തൊഴിലാളി വിഹിതം വകമാറ്റി ചെലവഴിക്കുന്നുവെന്നതിെൻറ തെളിവാണ് 916 സ്ഥാപനങ്ങൾ വരുത്തിയ 65.17 കോടിയുടെ കുടിശ്ശിക. കൊച്ചിയിലെ േപ്രാപ്പർ ചാനൽ സംഘടന വിവരാവകാശ നിയമ പ്രകാരം സമ്പാദിച്ച രേഖയിലാണ് ഈ വിവരം.ആലപ്പുഴ ജില്ല സഹകരണ ബാങ്കിെൻറ 29.8 കോടിയാണ് ഏറ്റവും വലിയ തുക.
186 സ്ഥാപനങ്ങൾക്ക് 32.75 കോടിയുെട കുടിശ്ശികയുണ്ട്. തിരുവനന്തപുരത്തെ 167 സ്ഥാപനങ്ങൾ 1.8 കോടി. കൊല്ലത്തെ ഒമ്പത് സ്ഥാപനങ്ങൾ1.76 കോടി. കോട്ടയത്തെ 53 സ്ഥാപനങ്ങൾ 1.5 കോടി. കോഴിക്കോട്ടെ 304 സ്ഥാപനങ്ങൾ 26.03 കോടി. കണ്ണൂരിലെ 197 കേന്ദ്രങ്ങൾ 1.33 കോടി. മലപ്പുറം ജില്ല സഹകരണ ബാങ്കിന് 20.76 കോടി കുടിശ്ശിക അടക്കാനുണ്ട്.
അമരവിള ചുടുകുഴി ഉൽപാദക സംഘം 38.87 ലക്ഷം. കൊല്ലം കോഓപറേറ്റിവ് സ്പിന്നിങ്ങ് മിൽ 25.48 ലക്ഷം. തളിപ്പറമ്പ് കോ ഓപറേറ്റിവ് ഹോസ്പ്പിറ്റൽ 68.84 ലക്ഷം.പി.എഫ് നിയമം കൃത്യമായി നടപ്പാക്കാൻ സർക്കാറിന് സാധിക്കുന്നില്ലെന്ന് പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.