ഇ.പി.എഫിലും ഇ.എസ്.െഎയിലും സ്വകാര്യ ഇടനിലക്കാരെ നിയോഗിക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: െതാഴിലാളി ക്ഷേമ സംവിധാനങ്ങളായ എംപ്ലോയ്്മെൻറ് േപ്രാവിഡൻറ് ഫണ്ട് ഒാർഗനൈസേഷെൻറയും (ഇ.പി.എഫ്.ഒ), എംപ്ലോയ്മെൻറ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷെൻറയും (ഇ.എസ്.െഎ.സി) സുപ്രധാന ചുമതലകളിലും പ്രവർത്തനങ്ങളിലും സ്വകാര്യ ഇടനിലക്കാരെ ഏർപ്പെടുത്താൻ നീക്കം. പി.എഫ്, ഇ.എസ്.െഎ സേവനങ്ങൾ കൂടുതൽ വ്യാപകമാക്കാനെന്ന പേരിലാണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള പുതിയ സംവിധാനത്തിന് കളമൊരുങ്ങുന്നത്.
ഇ.പി.എഫിൽ അഞ്ച് കോടി അംഗങ്ങളാണുള്ളത്. നിലവിലെ സംവിധാനത്തിലൂടെ ഇത്രയധികം പേർക്ക് കാര്യക്ഷമമായ സേവനം ലഭ്യമാക്കാൻ കഴിയുന്നില്ലെന്ന വാദമാണ് സ്വകാര്യവത്കരണനീക്കങ്ങൾക്ക് ന്യായമായി കേന്ദ്ര തൊഴിൽ മന്ത്രാലയം പറയുന്നത്. ഇ.പി.എഫ്.ഒയുടെയും ഇ.എസ്.െഎ.സിയുടെയും ധനകാര്യ ഇടപെടലുകൾ, സേവന-ആനുകൂല്യവിതരണങ്ങൾ, രേഖകൾ സൂക്ഷിക്കൽ തുടങ്ങിയ സുപ്രധാന ഉത്തരവാദിത്തങ്ങളാണ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനൊരുങ്ങുന്നത്. ഏജൻസികൾക്ക് ആവശ്യമെങ്കിൽ തദ്ദേശീയ സേവനകേന്ദ്രങ്ങളും തുടങ്ങാം.
ഇ.പി.എഫിലടക്കം സ്വകാര്യ ഏജൻസികളുടെ ഇടനില വരുന്നതോടെ തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുമെന്ന ആശങ്കയാണ് ട്രേഡ് യൂനിയനുകൾ പങ്കുവെക്കുന്നത്. ഒാൺലൈൻ സംവിധാനം വഴി നിലവിലെ സാേങ്കതികപ്രശ്നങ്ങൾ പരിഹരിക്കാമെന്നിരിക്കെ സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നത് സംശയാസ്പദമാണ്. പുതിയ സംവിധാനത്തിലൂടെ തൊഴിലാളികളുടെ അധ്വാനത്തിെൻറ വിഹിതത്തിൽ സ്വകാര്യ ഏജൻസികൾക്ക് പങ്കുപറ്റാൻ അവസരമൊരുക്കുകയാെണന്നും ആരോപണമുണ്ട്. എന്നാൽ, ഇ.പി.എഫിെൻറയും ഇ.എസ്.െഎയുടെയും സുപ്രധാന പ്രവർത്തനങ്ങളിൽ സ്വകാര്യ ഏജൻസി ഇടപെടലുണ്ടാകില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
ആദ്യം കൈെവച്ചത് ഇ.എസ്.െഎയിൽ; ഫലം ചികിത്സ നിഷേധം
തിരുവനന്തപുരം: ഇ.എസ്.െഎ അംഗങ്ങൾക്ക് സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ ചികിത്സാആനുകൂല്യം നൽകുന്നതിന് കേന്ദ്രം പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയത് സമീപകാലത്താണ്. രോഗം നിർണയിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് വർഷത്തിൽ 178 ഹാജർ പൂർത്തിയാക്കുന്നവർക്കേ ആനുകൂല്യം നൽകേണ്ടതുള്ളൂവെന്ന വ്യവസ്ഥ തൊഴിലാളികൾക്ക് ഇരുട്ടടിയായിരുന്നു.
കശുവണ്ടി പോലുള്ള സീസണൽ വ്യവസായമേഖലകളിൽ പണിയെടുക്കുന്നവരെയാണ് പുതിയ തീരുമാനം പ്രതികൂലമായി ബാധിച്ചത്. തൊഴിലാളികൾക്ക് യാതൊരു അധികാരവുമില്ലാത്ത ഫാക്ടറി അടച്ചിടലോ തൊഴിൽദിനങ്ങളുടെ കുറേവാ പോലുള്ള കാരണങ്ങളാലും ചികിത്സ നിഷേധിക്കപ്പെടുകയാണ്. രോഗാവസ്ഥയും അവശതയുമെല്ലാം കാരണം ചികിത്സാആനുകൂല്യത്തിനുള്ള ഹാജറിന് പരിഗണിക്കുന്ന രണ്ട് വർഷം ഒരുപേക്ഷ തൊഴിലാളിക്ക് പൂർണമായി ജോലിക്കെത്താൻ കഴിയണമെന്നില്ല.
ഇതൊന്നും ഇ.എസ്.െഎ കോർപറേഷൻ പരിഗണിക്കുന്നില്ല. ഇ.എസ്.െഎയുടെ കീഴിലെ സൂപ്പർ സ്െപഷാലിറ്റി ആശുപത്രികൾക്ക് പുറമേ ഇ.എസ്.െഎ എംപാനൽ ചെയ്ത സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും ഹാജർ എണ്ണത്തിെൻറ പേരിൽ തൊഴിലാളികൾക്കുനേരെ വാതിലടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.