അപസ്മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു
text_fieldsകോട്ടയം: അപസ്മാരം വന്ന് കുഴഞ്ഞ വീണ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. കോട്ടയം ചന്തക്കടവിൽ തടത്തിപ്പറമ്പ് ബാബുവിെൻറ മകൻ രാജേഷാണ് (കുഞ്ഞു കൊച്ച് - 35) മരിച്ചത്. അവിവാഹിതനാണ്. കോട്ടയം നഗരമധ്യത്തിൽ ചന്തക്കവലക്ക് സമീപം വ്യാഴാഴ്ച രാവിലെ 8.40 നാണ് സംഭവം. പ്രമേഹവും അപസ്മാരവുമുള്ള രാജേഷ് മാർക്കറ്റിനകത്തെ വീട്ടിലാണ് താമസം.
അസുഖത്തെതുടർന്ന് രണ്ടുദിവസം മുമ്പാണ് ആശുപത്രി വിട്ടത്. എം.എൽ. റോഡിന് മുന്നിലെ പോസ്റ്റിൽ പിടിച്ചുനിൽക്കുന്നതിനിടെ അപസ്മാരം വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന സാൽവിയ ബസിെൻറ പിൻചക്രങ്ങൾ കയറിയിറങ്ങി രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരണശേഷമുള്ള പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.