"ചരിത്ര പുരുഷന്മാരോടുള്ള ആരാധന സ്വഭാവികം"; പിണറായി സ്തുതി ഗീതത്തെ തള്ളാതെ ഇ.പി.ജയരാജൻ
text_fieldsതിരുവനന്തപുരം: പിണറായി വിജയനോടുള്ള ജനങ്ങളുടെ ആരാധന സ്വാഭാവികം മാത്രമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. ചരിത്ര പുരുഷൻമാർക്ക് ആരാധകരുണ്ടാകുന്നത് സ്വാഭാവികമാണെന്നും എങ്കിലും പാർട്ടി ഇത് സ്വയംവിമർശനമായി പരിശോധിക്കുമെന്നും ജയരാജൻ പറഞ്ഞു.
ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെകുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ കുറിച്ച് ഇറങ്ങിയ സ്തുതിഗീതം ഏറെ ചർച്ചയായതിനെ തുടർന്നുണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മറുപടി.
"പിണറായി വിജയന് ഒരുപാട് കഴിവുകളുണ്ട്. അവ എല്ലാവരും അംഗീകരിക്കുന്നതാണ്. ആ കഴിവ് ഭരണരംഗത്തുണ്ട്, രാഷ്ട്രീയ രംഗത്തുണ്ട്, സംഘടനാ രംഗത്തുണ്ട്. ആ പ്രത്യേകതയെ ആരാധിക്കുന്ന നിങ്ങൾ കാണുന്നതിനപ്പുറമുള്ള ജനങ്ങൽ ഇവിടെയുണ്ട്. ആ ആരാധനയുടെ ഭാഗമായി ഉണ്ടാകുന്ന കഥാസൃഷ്ടികളാണിത്. തച്ചോളി ഒതേനനെ കുറിച്ച് വീരാരധനയുള്ള എത്രപേരുണ്ടിവിടെ. അതൊക്കെ ഒരോ കാലഘട്ടത്തിലുണ്ടാകുന്ന പ്രത്യേകതയുള്ള ഇതിഹാസ പുരുഷന്മാരാണ്. അയ്യങ്കാളി, ശ്രീനാരായണഗുരുവിനെയുമെല്ലാം അത് പോലെ കണ്ടിരുന്നു. എന്നാൽ, വ്യക്തി ആരാധനക്ക് കമ്യൂണിസ്റ്റുകാർ എതിരാണ്. പക്ഷേ വ്യക്തിത്വത്തെ ഞങ്ങൾ മാനിക്കാതിരിക്കില്ല. മാഹനായ ലെനിൻ, ചെഗുവേര തുടങ്ങിയവർ.....
പൊതുവെ മാക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന നിലയിൽ പാർട്ടികാര്യങ്ങൾ, നയപരമായ കാര്യങ്ങൾ, രാഷ്ട്രീയ കാര്യങ്ങൾ ഇതു നടപ്പിലാക്കേണ്ട പാർട്ടി കേഡർമാർ അവരെ കുറിച്ചൊക്കെ അവർ തന്നെ സ്വയം വിമർശനമായി പരിശോധിക്കാറുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ ചർച്ചകളെ കുറിച്ചൊക്കെ പാർട്ടി വിമർശനപരമായും സ്വയം വിമർശനപരമായും പരിശോധിക്കും." ഇ.പി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.