ആഗസ്റ്റ് 15 ഓടെ എല്ലാ വില്ലേജ് ഒാഫിസുകളിലും ഇ-പോസ് യന്ത്രം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളിലും ഇ-പോസ് യന്ത്രം (എ.ടി.എം കാർഡ ് ഉപയോഗിച്ച് പണമടക്കുന്ന സംവിധാനം) സ്ഥാപിക്കുന്ന പദ്ധതി ആഗസ്റ്റ് 15 ഓടെ പൂർത്തീകരി ക്കുമെന്ന് റവന്യൂവകുപ്പ് അറിയിച്ചു. നിലവിൽ 651 വില്ലേജുകളിൽ ഇ-പോസ് യന്ത്രങ്ങൾ മുഖേ ന ഇടപാടുകൾ തുടങ്ങി. ഈ സാമ്പത്തികവർഷത്തിൽ 37.02 ലക്ഷം രൂപ വിവിധ ശീർഷകങ്ങളിൽ ലഭിച്ചിട്ടുണ്ട്. സർക്കാറിതര പണമിടപാടുകൾക്കായി എല്ലാ തഹസിൽദാർമാർക്കും സ്പെഷൽ ട്രഷറി അക്കൗണ്ട് അനുവദിക്കുന്നതിനും ഓൺലൈനായി പണം കൈമാറുന്നതിനുമുള്ള പ്രപ്പോസൽ സർക്കാറിെൻറ പരിഗണനയിലാണ്. അനുമതി ലഭിക്കുന്ന മുറക്ക് അത് നടപ്പാക്കി ദിവസേനയുള്ള പണമിടപാട് അന്നുതന്നെ ട്രഷറിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റവന്യൂവകുപ്പ് അറിയിച്ചു.
സർക്കാർവകുപ്പുകളിൽ ഡിജിറ്റൽ േപമെൻറ് മോഡ് നടപ്പാക്കുന്നതിെൻറ ഭാഗമായി, റവന്യൂവകുപ്പിൽ ഫെഡറൽ ബാങ്കിെൻറ സഹകരണത്തോടെ എല്ലാ വില്ലേജുകളിലേക്കും ആവശ്യമായ ഇ-പോസ് മെഷീനുകൾ ജില്ല കലക്ടറേറ്റുകൾ വഴി എത്തിച്ചു. ഇടുക്കിയൊഴികെ ജില്ലകളിലെ വില്ലേജ് ജീവനക്കാർക്ക് ആവശ്യമായ പരിശീലനം ജില്ലതലത്തിൽ നൽകിയിട്ടുണ്ട്. റവന്യൂ ഇ-േപമെൻറ് പ്ലാറ്റ്ഫോമിൽ പോയൻറ് ഓഫ് സെയിൽ (പി.ഒ.എസ്) മെഷീനുകൾ കൂടെ ഉൾക്കൊള്ളിച്ച് ജനങ്ങൾ അടക്കുന്ന വിവിധ നികുതികളും ഫീസുകളും കറൻസി രഹിത ഇടപാടുകളിലൂടെ ട്രഷറിയിലേക്ക് നേരിട്ട് എത്തിക്കും. സംസ്ഥാനത്ത് ഇത്തരത്തിൽ നികുതി സ്വീകരിക്കുന്ന ആദ്യവകുപ്പായി റവന്യൂ മാറി.
ജീവനക്കാർ പണം അടക്കുന്നതിനായി ട്രഷറിയിലേക്ക് പോകേണ്ട സാഹചര്യം ഇല്ലാതാകും. ഉദ്യോഗസ്ഥർ കാഷ് രജിസ്റ്ററുകളൊന്നും പരിപാലിക്കേണ്ടതില്ല. ട്രാൻസാക്ഷൻ ഐഡി മുഖേന സ്വമേധയാ മെഷീനിൽ തുക എത്തും. വില്ലേജിൽ എത്തുന്നവർക്ക് വളരെ വേഗത്തിൽ ക്യൂവിൽ നിൽക്കാതെതന്നെ പണമടക്കാൻ സാധിക്കും. ഇടപാടിെൻറ വിശദാംശങ്ങൾ അതത് ബാങ്കിങ് സേവനദാതാവിൽ നിന്ന് മൊബൈലിൽ എസ്.എം.എസ് ആയി ലഭിക്കും. ഭാവിയിലെ ആവശ്യങ്ങൾക്ക് ഇത് ഉപയോഗപ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.