മുസ്ലിം സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം: പ്രചാരണം ഇസ്ലാമോഫോബിയ വളർത്തും -ജെ. ദേവിക
text_fieldsതിരുവനന്തപുരം: മുസ്ലിം സ്ത്രീകൾക്ക് തുല്യ സ്വത്തവകാശമെന്ന പേരിൽ സംസ്ഥാനത്ത് ആരംഭിച്ച കാമ്പയിൻ ഇസ്ലാമോഫോബിയ വളർത്താനേ ഉപകരിക്കൂവെന്ന് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ പ്രഫ. ജെ. ദേവിക. ‘സ്ത്രീധനം-ഈ അനീതി ഇനിയെത്രനാൾ’ പേരിൽ ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം തലസ്ഥാനത്ത് നടത്തിയ ജാഗ്രത ചത്വരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിലെ മാതാപിതാക്കളില്ലാത്ത മുസ്ലിം സ്ത്രീകൾക്ക് അവകാശപ്പെട്ട സ്വത്ത് മുഴുവൻ പിതൃസഹോദരന്മാർ കൈക്കലാക്കുകയാണോ എന്ന് അവർ ചോദിച്ചു. തുല്യ സ്വത്തവകാശ ആവശ്യം മുന്നോട്ടുവെക്കുന്ന ആരെങ്കിലും ഇത്തരം സംഭവങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ.
അതിലും വലിയ വിപത്തായ സ്ത്രീധനം നിലനിൽക്കുമ്പോൾ സ്വത്തവകാശം ചർച്ചചെയ്യുന്നത് ഇസ്ലാമോഫോബിയ വളർത്താനല്ലാതെ മറ്റൊന്നിനും സഹായിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി. സാജിത അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ.ടി. നസീമ, വൈസ് പ്രസിഡന്റ് സി.വി. ജമീല, ജില്ല പ്രസിഡന്റ് എസ്. അമീൻ, പാളയം പള്ളി ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി ആർ, അഡ്വ. ഫരീദ, ഡോ. സി.എം. നസീമാബീവി, സഫീദ ഹുസൈൻ, ഷംല, എച്ച്. മുബീന എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.