അതിദാരിദ്ര്യം ഇല്ലാതാക്കൽ; ഉദാരമതികളുടെ സഹായവും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി: ഉദാരമതികളുടെ സഹായം ഉൾപ്പെടെ സ്വീകരിച്ച് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവീകരിച്ച എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അടുത്ത നവംബറിനുമുമ്പ് അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ കുടുംബത്തിന്‍റെയും ക്ലേശഘടകങ്ങൾ കണ്ടെത്തുന്നതിനുള്ള സർവേ പൂർത്തിയായി. ഇതിൽ വീടും സ്ഥലവുമില്ലാത്ത നിരവധി പേരുണ്ടെന്നതാണ് പ്രതിസന്ധി. വീട് വെക്കാനുള്ള സ്ഥലമില്ലാത്തതാണ് പ്രധാന വെല്ലുവിളി. ഇത് മറികടക്കാൻ ഉദാരമതികളുടെയും പ്രവാസികളുടെയും സഹായം സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇതിനായുള്ള പ്രവർത്തനം. സംസ്ഥാനത്ത് ശ്രദ്ധകിട്ടാത്ത ഒരു രോഗിയും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പാലിയേറ്റിവ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.