എറണാകുളം-ആലുവ റോഡ് ദേശീയ, സംസ്ഥാന പാതയല്ല; ബാർ ഹോട്ടലുകൾക്ക് ലൈസൻസ് പുതുക്കി നൽകാൻ ൈഹകോടതി
text_fieldsകൊച്ചി: എറണാകുളം-ആലുവ റോഡ് ദേശീയ, സംസ്ഥാന പാതയല്ലാത്തതിനാൽ ഇൗ പാതയോരത്ത് പ്രവർത്തിക്കുന്ന ബാർ ഹോട്ടലുകളിൽ കോടതിയെ സമീപിച്ചവർക്ക് ലൈസൻസ് പുതുക്കി നൽകാൻ ൈഹകോടതി ഉത്തരവ്. എറണാകുളം-ആലുവ റോഡ് നഗര റോഡ് മാത്രമാണെന്ന് വിലയിരുത്തിയാണ് പാലാരിവട്ടം റിനൈ കൊച്ചി, ഇടപ്പള്ളി കാർത്തിക റീജൻസി തുടങ്ങിയ ഹരജിക്കാർക്ക് ബിയർ ആൻഡ് വൈൻ ലൈസൻസ് പുതുക്കി നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
ദേശീയ പാതയോരത്തോ സംസ്ഥാന പാതയോരത്തോ അല്ലാത്തപക്ഷം പാലാരിവട്ടത്തെ റിനൈ കൊച്ചിൻ ഹോട്ടലിന് ലൈസൻസ് വ്യവസ്ഥകൾക്കു വിധേയമായി പുതുക്കി നൽകാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കോടതി ഉത്തരവുണ്ടായിട്ടും പുതുക്കി നൽകിയില്ലെന്ന് ഹരജിക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. നേരേത്ത സംസ്ഥാന പാതയായിരുന്ന എറണാകുളം-ആലുവ റോഡ് ഇപ്പോൾ ദേശീയ, സംസ്ഥാന പാതകളുടെ പരിധിയിൽ വരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. രേഖകൾ പരിശോധിച്ച കോടതി ഇൗ വാദം ശരിെവച്ചു. നഗരപാതയിൽ ബിയർ ആൻഡ് വൈൻ ലൈസൻസ് പുതുക്കി നൽകുന്നതിൽ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജിയുടെ തീർപ്പിന് വിധേയമായി ഹരജിക്കാർക്ക് എഫ്.എൽ ത്രീ ലൈസൻസ് പുതുക്കി നൽകാൻ എക്സൈസ് കമീഷണർ, ഡെപ്യൂട്ടി കമീഷണർ ഒാഫ് എക്സൈസ് എന്നിവരോട് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.