എറണാകുളത്ത് നിപ്പയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് കലക്ടർ
text_fieldsകൊച്ചി: എറണാകുളത്ത് ഒരു ആശുപത്രിയിൽ രോഗിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള.
പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യും. ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. തൻെറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടർ ഇക്കാര്യങ്ങൾ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.