ഈരാറ്റുപേട്ട-വാഗമണ്‍ റോഡ്: കരാറുകാരനെ ടെർമിനേറ്റ് ചെയ്തു
text_fieldsകോട്ടയം: ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് നവീകരണത്തിൽ വീഴ്ചവരുത്തിയ കരാറുകാരനെ ടെർമിനേറ്റ് ചെയ്തതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 'റിസ്‌ക് ആൻഡ് കോസ്റ്റ്' വ്യവസ്ഥ പ്രകാരം കരാർ റദ്ദാക്കുവാനും കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തിൽ പ്രവൃത്തി പുന:ക്രമീകരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കുവാനും തീരുമാനിച്ചു.
പത്ത് വർഷത്തോളമായി ജനങ്ങൾ പ്രയാസം അനുഭവിക്കുന്ന റോഡാണ് ഈരാറ്റുപേട്ട- വാഗമണ്‍. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് കൂടിയാണ്. 2021 മേയ് മാസത്തിലാണ് 19.90 കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചത്. തുടർന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. എന്നാൽ ഇതുവരെ ആറ് കിലോമീറ്റർ ബിഎം പ്രവൃത്തി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ. തുടർന്നാണ് കരാറുകാരനെതിരെ നടപടി.
കരാറുകാരനെതിരെ പൊതുമരാമത്ത് മാന്വൽ പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.