ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പി.സി ജോർജിന്‍റെ പ്രസ്താവനക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപത
text_fieldsകോഴിക്കോട്: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പ്രസ്താവന നടത്തിയ കേരള ജനപക്ഷം നേതാവും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെതിരെ എറണാകുളം -അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ഹിന്ദുരാഷ്ട്ര പ്രഖ്യാപനം പടരുന്ന വിഷചിന്തയുടെ സൂചനയാണെന്ന് മുഖപത്രമായ സത്യദീപത്തിന്‍റെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. പി.സി ജോർജിന്‍റെ പേര് പറയാതെ 'ഒരു നേതാവ്' എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖപ്രസംഗത്തിലെ വിമർശനം.
''മതേതരത്വത്തെ ഇനി മുതല്‍ പിന്തുണക്കേണ്ടതില്ലെന്ന മട്ടില്‍ ചില തീവ്രചിന്തകള്‍ ക്രൈസ്തവര്‍ക്കിടയില്‍ പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവെക്കപ്പെടുന്നുവെന്നത് മാറിയ കാലത്തിന്‍റെ മറ്റൊരു കോലം. ഏറ്റവും ഒടുവില്‍, 2030ല്‍ ഇന്ത്യയെ മുസ് ലിം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്‍റെ വേരോട്ടം വ്യക്തമായി കഴിഞ്ഞു. ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ല. പക്ഷെ, അതിന്‍റെ പേരിലുള്ള അപരവിദ്വേഷ പ്രചാരണം ന്യായീകരിക്കാനാവില്ല. കണക്ക് ചോദിക്കുന്നത് കണക്കു തീര്‍ക്കാനാകരുത്'' -മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി. ജോർജ് എം.എൽ.എ പറഞ്ഞത്. ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എനിക്കറിയാം ഉണ്ടെന്ന്. ഞാൻ പറഞ്ഞു സുപ്രീംകോടതി പറഞ്ഞത് തെറ്റാണെന്ന്. മൂക്കിൽ കയറ്റുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റ മാർഗമേയുള്ളൂ. ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം.
നമ്മുടെ രാജ്യം ഭരണഘടനപ്രകാരം മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ രാഷ്ട്രത്തിൽ ലവ് ജിഹാദ് ഉൾപ്പെടെ രാഷ്ട്രീയത്തിനപ്പുറമുള്ള വർഗീയ നിലപാടുകൾ നടന്നുകൊണ്ടിരിക്കുന്നു. അറേബ്യൻ രാജ്യങ്ങളെ എടുത്തുനോക്കൂ. ഇസ്ലാമല്ലാത്തത് ഒന്നും ശരിയല്ലെന്ന് പറയുന്നവരാണ്. അമേരിക്ക ഉൾപ്പെടെ രാഷ്ട്രങ്ങളും ആ നിലയിലാണ്. ഇപ്പോൾ അൽപം മാറ്റം വന്നിട്ടുണ്ട്. ഫ്രാൻസ് മുസ്ലിംകൾ കൈയേറി മുസ്ലിം രാഷ്ട്രമാക്കിക്കൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടും ക്രൈസ്തവ രാജ്യമാണെങ്കിലും മുസ്ലിം സമൂഹം കൈയേറുന്നു.
2030ഓടെ ഇന്ത്യ മുസ്ലിം രാജ്യമായി മാറ്റണമെന്നുദ്ദേശിച്ച് കേരളത്തിൽ അവർ പ്രവർത്തനം നടത്തുന്നു. പക്ഷേ, പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടെ അതിനു താമസമുണ്ടാെയന്നതാണ് സത്യം. ഇതാരെങ്കിലും പുറത്ത് പറയേെണ്ട. എല്ലാവരും മൂടിവെച്ചിരിക്കുകയാണ്. എനിക്ക് അതിന് സൗകര്യമില്ലെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.