സീറോ മലബാർ സഭ: അതിരൂപത ഭൂമിയിടപാട് അന്വേഷിക്കാൻ അഞ്ചംഗ സമിതി
text_fieldsകൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. ജോസഫ് ഇഞ്ചോടി കണ്‍വീനറായി അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിെൻറ നിര്‍ദേശപ്രകാരം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് ഇതുസംബന്ധിച്ച ഉത്തരവിറക്കി.
മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കുസാറ്റ് അധ്യാപകൻ ഡോ. സാം തോമസ്, ഹൈകോടതി അഭിഭാഷകൻ അഡ്വ. അബ്രഹാം കെ. തോമസ്, ചാർേട്ടഡ് അക്കൗണ്ടൻറ് സി.ജെ. റോമിഡ്, വൈദികൻ ഡോ. ജോർജ് അരീക്കൽ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. അനധികൃതമോ കണക്കിൽപെടാത്തതോ ആയ പണമിടപാട് നടന്നോ എന്നാണ് സമിതി പ്രധാനമായും പരിശോധിക്കുക.
2013 ഏപ്രിൽ മുതൽ 2018 മാർച്ച് വരെയുള്ള അതിരൂപതയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. അതിരൂപതയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിര്‍ദേശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിലുടനീളം രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്നും ഉത്തരവിൽ നിര്‍ദേശിക്കുന്നു.
എറണാകുളം-അങ്കമാലി അതിരൂപതക്കുണ്ടായ കടങ്ങൾ വീട്ടാനാണ് സീറോ മലബാർ സഭയുടെ മൂന്നേക്കർ മുപ്പത് സെൻറ് ഭൂമി വിൽക്കാൻ വൈദിക സമിതി ഫിനാൻസ് ഓഫിസറായിരുന്ന വൈദികനെ ചുമതലപ്പെടുത്തിയത്. കാക്കനാട്, തൃക്കാക്കര, സീപോർട്ട്-എയർപോർട്ട് റോഡ്, മരട് എന്നിവിടങ്ങളിലെ ഭൂമി വിൽക്കാനായിരുന്നു തീരുമാനം. വിൽപനക്കായി സാജു വർഗീസ് എന്നയാളെ ചുമതലപ്പെടുത്തി. 27 കോടിക്ക് കരാർ തയാറാക്കി. എന്നാൽ, സ്ഥലംവിറ്റ സാജു സഭക്ക് ആകെ കൈമാറിയത് ഒമ്പത് കോടി മാത്രമാണ്.
ബാക്കി തുകക്ക് പകരമായി മലയോരത്ത് സാജുവിെൻറ ഉടമസ്ഥതയിലുള്ള 46 ഏക്കർ ഭൂമി കർദിനാൾ ആലഞ്ചേരിയുടെ പേരിൽ ഈടായി നൽകി. സാജുവിെൻറ കൈയിലായ സഭയുടെ ഭൂമി ആഴ്ചകൾക്കകം മൂന്നിരട്ടി ലാഭത്തിന് മറ്റ് പലർക്കായി മറിച്ചുവിറ്റു. കൂടുതൽ തുക കിേട്ടണ്ട ഭൂമി കുറഞ്ഞ വിലക്ക് കച്ചവടമാക്കിയതും പറഞ്ഞുറപ്പിച്ച തുകതന്നെ മുഴുവൻ ലഭിക്കുന്നതിന് മുമ്പ് ആർച്ച് ബിഷപ് ആധാരങ്ങൾ ഒപ്പിട്ട് നൽകിയതുമാണ് വിവാദമായത്. ഭൂമി വിൽപനയിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം വൈദികരും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.