എറണാകുളം നഗരത്തിൽ മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: എറണാകുളം നഗരത്തിൽ മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈകോടതി. നഗരത്തിലെ വെള്ളക്കെട്ട് തടയാൻ മുല്ലശ്ശേരി കനാൽ പുനഃസ്ഥാപനമാണ് അടിയന്തരമായി വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
മേയ് 31 വരെ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും എത്രയുംവേഗം ജോലികൾ പൂർത്തിയാക്കാൻ നടപടിക്ക് കോടതി നിർദേശിച്ചു.
നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഉത്തരവ്. മുല്ലശ്ശേരി കനാലിന്റെ പുനരുദ്ധാരണം വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ വരുന്ന വർഷകാലത്തും കെ.എസ്.ആർ.ടി.സി സ്റ്റാൻഡടക്കം വെള്ളത്തിലാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പേരണ്ടൂർ-തേവര കനാൽ അടക്കമുള്ളവ വൃത്തിയാക്കുകയും കനാലുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി തടയുകയും വേണം.
കലൂർ-കടവന്ത്ര റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന കാനകളുടെ നിർമാണം ശരിയായ വിധമല്ലെന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അമികസ്ക്യൂറിക്ക് നിർദേശം നൽകി. പി ആൻഡ് ടി കോളനിയിൽനിന്ന് താമസക്കാരെ പൂർണമായും മാറ്റിയെന്ന് കോർപറേഷൻ അറിയിച്ചു.
ഈ ഭാഗത്ത് ഇനി എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന്അറിയിക്കാനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.