സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം: ഡി.സി.സി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ടു; ഇനി എൽ.ഡി.എഫിനൊപ്പം
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി എം.ബി. മുരളീധരൻ കോൺഗ്രസ് വിട്ടു. ഇനി മുതൽ എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തനിക്ക് പി.ടി. തോമസുമായി നല്ല ബന്ധമുണ്ട്. അദ്ദേഹം മത്സരിച്ച മണ്ഡലങ്ങളിലൊക്കെ പോയി പ്രവർത്തിച്ചിട്ടുണ്ട്. തിരിച്ച് എറണാകുളത്ത് എത്തിയപ്പോൾ തന്‍റെ തറവാട്ടിലാണ് അദ്ദേഹം താമസിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബവുമായി നല്ല ബന്ധമാണ്. സ്ഥാനാർഥി നിർണയം നടത്തുമ്പോൾ പാർട്ടിയിൽ സജീവമായ പ്രവർത്തകരെയാണ് പരിഗണിക്കേണ്ടത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ മോശമായ പ്രതികരണമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉണ്ടായത്. സ്ഥാനാര്‍ഥിത്വം നല്‍കിയല്ല, മറ്റ് തരത്തിലാണ് പി.ടി. തോമസിന്റെ കുടുംബത്തെ സഹായിക്കേണ്ടിയിരുന്നത്. നാടിന്‍റെ വികസനവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.