എറണാകുളം ജില്ലയിൽ തിങ്കളാഴ്ച ഹർത്താൽ
text_fieldsകൊച്ചി: പുതുവൈപ്പിൽ െഎ.ഒ.സിയുടെ എൽ.പി.ജി പ്ലാൻറിനെതിരെ സമരം ചെയ്തവരെ പൊലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിൽ തിങ്കളാഴ്ച സമരസഹായ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പത്രം, പാൽ, എയർപോർട്ട് എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പെരിയാർ മലിനീകരണ വിരുദ്ധ സമിതി, വെൽഫെയർ പാർട്ടി, സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ്, ആം ആദ്മി പാർട്ടി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, എൻ.എ.പി.എം, തരംഗ സാംസ്കാരിക വേദി, നാഷനൽ സെക്കുലർ േകാൺഗ്രസ്, കോറൽ, പ്ലാച്ചിമട െഎക്യദാർഢ്യ സമിതി എന്നീ സംഘടനകളാണ് സമിതിലുള്ളത്.
സി.പി.െഎ.എം.എൽ റെഡ്സ്റ്റാർ, ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ എന്നിവ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫിഷറീസ് കോ-ഓഡിനേഷന്‍ ജില്ല കമ്മിറ്റി തീരദേശ ഹർത്താലും കോൺഗ്രസ് ജില്ല കമ്മിറ്റി വൈപ്പിനിൽ ഹർത്താലും ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.