എറണാകുളം -കോട്ടയം ജില്ല അതിർത്തികളിൽ കർശന നിയന്ത്രണം
text_fieldsകൊച്ചി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം -കോട്ടയം ജില്ല അതിർത്തികളിൽ കർശന നിയന്ത്രണം ഏർപ്പെടുത് തി. പ്രത്യേക അനുമതി ഇല്ലാതെ ജില്ല അതിർത്തി കടന്നുള്ള യാത്ര അനുവദിക്കില്ലെന്ന് ജില്ല കലക്ടർ എസ്. സുഹാസ് അറി യിച്ചു. കോട്ടയം റെഡ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി.
അതേസമയം കൊച്ചി നഗരമധ്യത്തിലെ പെൻറ മ േനക ഷോപ്പിങ് കോംപ്ലക്സിലെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ശുചിത്വവും സാമൂഹിക അകലവും ഉറപ്പാക്കുന്നതിനുമാണ് നടപടി.
തൊഴിൽ വകുപ്പിൽ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഡ്മെൻറ് നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ആകെയുള്ള സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് മാത്രമേ ഒരു ദിവസം തുറക്കാൻ അനുവദിക്കൂ. പകുതി ജീവനക്കാർ, മാസ്ക് ധരിക്കൽ, സാനിറ്റൈസേഷൻ തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.