എറണാകുളത്തെ റോഡ് നിർമാണ ക്രമക്കേടിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: എറണാകുളം ജില്ലയിൽ റോഡ് നിർമാണ ക്രമക്കേട്, വ്യാജ ബിൽ ഉണ്ടാക്കി തട ്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അഞ്ച് പി.ഡബ്ല ്യു.ഡി ഉദ്യോഗസ്ഥർക്കും ഒരു ധനവകുപ്പ് ഉദ്യോഗസ്ഥക്കുമെതിരെയാണ് നടപടി. 14 ഉദ്യോ ഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും. നഷ്ടം വന്ന 1.77 കോടി രൂപ ഉത്തരവാദികളിൽനിന്ന് ഇൗടാക്കാനും തീരുമാനിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
എറണാകുളം ഡിവിഷൻ- ആലുവ സെക്ഷൻ എന്നിവിടങ്ങളിൽ ധനകാര്യ പരിശോധന വിഭാഗത്തിെൻറ പരിശോധന റിപ്പോർട്ടിൽ 2013 മുതൽ 2016 വരെയുള്ള കാലെത്ത കുറിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ചെയ്യാത്ത മരാമത്ത് പ്രവൃത്തികൾക്ക് തുക മാറി നൽകുക, വ്യാജരേഖ ചമച്ചു സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കാതിരിക്കുക, ബിറ്റുമിൻ വിതരണത്തിൽ ക്രമക്കേട് നടത്തുക തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതേ കുറിച്ച് വിജിലൻസ് അന്വേഷണത്തിനും മന്ത്രി ശിപാർശ ചെയ്തു. എക്സിക്യൂട്ടിവ് എൻജിനീയർ ലതാ മങ്കേഷ്, അസി. എൻജിനീയർ മനോജ്, ജൂനിയർ സൂപ്രണ്ട് ഷെൽമി എന്നിവരാണ് ഇൗ വിഷയത്തിൽ സസ്പെൻഷനിലായത്. സൂപ്രണ്ടിങ് എൻജിനീയർമാരായ ഹുമയൂൺ. എസ്, ബൽദേവ്, സുജാറാണി, ബിന്ദു. കെ.ടി, ഡെപ്യൂട്ടി സൂപ്രണ്ടിങ് എൻജിനീയർ സലീന. എ, എക്സിക്യൂട്ടിവ് എൻജിനീയർമാരായ കെ.എസ്. ജയരാജ്, ബെന്നി ജോൺ, ഷാബു. എം.ടി, അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ സജിന. എസ്, സുനിൽ. എസ്, അസി. എൻജിനീയർ മെജോ ജോർജ്. വി, ഫിനാൻഷ്യൽ അസി. ജെറി ജെ. തൈക്കുടൻ, അഡ്മിനിസ്േട്രറ്റിവ് അസി. പി. ശ്രീരേഖ, ഓവർസിയർ സജീവ്കുമാർ സി.കെ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി. കരാറുകാരൻ സുബിൻ ജോർജിെൻറ ലൈസൻസ് റദ്ദാക്കാനും ശിപാർശ ചെയ്തു.
എറണാകുളം ഡിവിഷൻ ഓഫിസിൽ ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധനയിൽ 2013-16 കാലത്ത് വ്യാജ ബിൽ ഐഡികൾ സൃഷ്ടിച്ച് ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയതിനാണ് ക്ലർക്കുമാരായ ജയകുമാർ. വി, പ്രസാദ് എസ്. പൈ എന്നിവരെ സസ്പെൻറ് ചെയ്തത്. ക്രമക്കേടുകൾക്ക് നേതൃത്വം നൽകിയ ഡിവിഷനൽ അക്കൗണ്ടൻറ് ദീപയെ ധനവകുപ്പ് സസ്പെൻറ് ചെയ്തതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.