Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 5:51 AM GMT Updated On
date_range 20 July 2021 5:56 AM GMTഎരുമപ്പെട്ടിയിൽ അച്ഛനും മകനും ഒരേ മരത്തിൽ തൂങ്ങിമരിച്ചു
text_fieldsbookmark_border
എരുമപ്പെട്ടി (തൃശൂർ): അച്ഛനും മകനും ഒരേ മരത്തിൽ തൂങ്ങി മരിച്ചു. എയ്യാൽ ജാഫ്ന ക്ലബിനു സമീപം കിഴകൂട്ട് വീട്ടിൽ ദാമോദരൻ (54), മകൻ ശരത് (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വീടിന് 50 മീറ്ററോളം അകലെയുള്ള മരത്തിൽ ആദ്യം മകനാണ് തൂങ്ങി മരിച്ചത്.
ഇതു കണ്ട് പിതാവും തൂങ്ങി മരിക്കുകയായിരുന്നു. എരുമപ്പെട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദാമോദരെൻറ ഭാര്യ: സജിനി. മറ്റൊരു മകൻ: സുജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story