Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎരുമേലി പേട്ട തുള്ളൽ:...

എരുമേലി പേട്ട തുള്ളൽ: ഗോളക, കൊടി, ചിലമ്പ് തുടങ്ങിയവ എടുക്കാൻ അനുവദിക്കണം; ആലങ്ങാട്​ സംഘത്തിന്‍റെ ഹരജി മാറ്റി

text_fields
bookmark_border
High Court
cancel

കൊച്ചി: എല്ലാ അവകാശങ്ങളോടെയും എരുമേലി പേട്ട തുള്ളൽ തടസ്സം കൂടാതെ നടത്താൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആലങ്ങാട് സംഘം നൽകിയ ഹരജി ഹൈകോടതി ഉത്തരവിനായി മാറ്റി. ഗോളക, കൊടി, ചിലമ്പ് തുടങ്ങിയവ എടുക്കാൻ അനുവദിക്കണമെന്നതടക്കം ആവശ്യപ്പെട്ട്​ നൽകിയ ഹരജിയാണ്​ ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങളുടെ പരമ്പരാഗത അവകാശമാണ് എരുമേലി പേട്ടതുള്ളൽ. ​ഹൈകോടതിയും ഇത്​ ശരിവെച്ചിട്ടുണ്ട്​. ഗോളകയടക്കമുള്ളവ എടുക്കാനുള്ള അവകാശം ഹരജിക്കാരുടേതാണ്​.

ജനുവരി 11ന് ആലങ്ങാട് നിന്ന്​ തുടങ്ങി എരുമേലിയിലെത്തി 17ന് സന്നിധാനത്താണ് പേട്ട തുള്ളൽ പൂർത്തിയാകുന്നത്. ഇത് തടസ്സപ്പെടാനിടയുണ്ടെന്നാണ്​ ഹരജിക്കാരുടെ വാദം. ഇത്​ സംബന്ധിച്ച്​ ദേവസ്വം കമീഷണർക്ക്​ നിവേദനം നൽകിയെങ്കിലും നടപടിയില്ലെന്ന്​ ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erumeli Pettathullal
News Summary - Erumeli Pettathullal: petition of Alangad group changed
Next Story