ഞാൻ നിരീക്ഷണത്തിലല്ല; എം.എം. മണിയുടെ വാദം തള്ളി ബിജിമോൾ
text_fieldsപീരുമേട്: താൻ വീട്ടുനിരീക്ഷണത്തിലാെണന്ന വാർത്തകൾ നിഷേധിച്ച് പീരുമേട് എം.എൽ.എ ഇ.എസ് ബിജിമോൾ. മാധ്യമങ്ങ ൾ ആശയകുഴപ്പം സൃഷ്ടിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഞാൻ രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. നിലവിൽ ന ീരിക്ഷണത്തിലോ ക്വാറൻറീനിലോ അല്ല. ആളുകളെ പരിഭ്രാന്തിയിലാക്കുന്ന വാർത്തകൾ പടർത്തരുതെന്നും ബിജിമോൾ കൂട്ടിച്ചേർത്തു.
അതേസമയം ഏലപ്പാറയിലെ ഒരു യോഗത്തിൽ പെങ്കടുത്തതിനാൽ ബിജിമോൾ എം.എൽ.എ നിരീക്ഷണത്തിൽ പോയിരിക്കുകയാണെന്ന് മന്ത്രി എം.എം. മണിയാണ് നേരത്തെ അറിയിച്ചത്. ഇടുക്കി ജില്ലയിൽ മൂന്നുപേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. തൊടുപുഴ നഗരസഭ കൗൺസിലർ, ജില്ല ആശുപത്രിയിലെ നഴ്സ്, മരിയാപുരം സ്വദേശി എന്നിവർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.