കണ്ണൂരിൽ ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാർഥിക്ക് 38 വോട്ട്
text_fieldsകണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി വനിത സ്ഥാനാർഥിക്ക് ലഭിച്ചത് 38 വോട്ട്. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ആതിരയാണ് തെരഞ്ഞെടുപ്പ് പ്രചാരണചൂടിനിടെ ഒളിച്ചോടിയത്. ഇവിടെ 706 വോട്ടുകൾ നേടിയ സി.പി.എമ്മിലെ രേഷ്മ സജീവൻ വിജയിച്ചു. കോൺഗ്രസിലെ കല്ലായി മഹിജ 212 വോട്ടുകൾ നേടി.
പ്രചരണത്തിനിടെ നാടുവിട്ട യുവതി പിന്നീട് കാസർകോട് ബേഡകത്തെ കാമുകനെ വിവാഹം കഴിച്ച് പുതിയ ദാമ്പത്യത്തിലേക്ക് കടന്നിരുന്നു. യുവതിയുടെ ഭർത്താവ് മാലൂർ പഞ്ചായത്തിലെ മറ്റൊരു വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കിയാണ് യുവതി കാമുകനൊപ്പം കാസർകോട്ടേക്ക് കടന്നത്. ബേഡഡുക്ക സി.പി.എം കോട്ടയിലെ അരിച്ചെപ്പ് സ്വദേശിക്കൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്. കാമുകൻെറ കുടുംബം ഉറച്ച സി.പി.എമ്മുകാരാണ്. അമ്മ പാർട്ടി അംഗമാണ്.
ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും പൊലീസിൽ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരാകുയായിരുന്നു. അതിനിടെ യുവതിയെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൻെറ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് സ്ഥാനാര്‍ഥി വന്നത്. ഇവിടെ നിന്നാണു കാമുകനൊപ്പം നാടകീയമായി കടന്നുകളഞ്ഞത്. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയ വാര്‍ത്ത ബി.ജെ.പി കേന്ദ്രങ്ങളില്‍ കനത്ത ആഘാതവും നാണക്കേടും ഉണ്ടാക്കിയിരുന്നു. വോട്ട് തേടി പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും. സ്ഥാനാര്‍ഥിയുടെ തിരോധാനം സംബന്ധിച്ച് പിതാവിൻെറ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനിടെയാണ് യുവതി ബേഡകത്തെ സി.പി.എം കോട്ടയിൽ എത്തിയ വിവരം കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.