വിദ്യാഭ്യാസം നിഷേധിച്ച് രക്ഷിതാക്കൾ വീട്ടിൽ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി
text_fieldsപറവൂർ: സ്കൂൾ വിദ്യാഭ്യാസംപോലും നിഷേധിച്ച് രക്ഷിതാക്കൾ വീട്ടിൽ പൂട്ടിയിട്ട മൂന്ന് കു ട്ടികളെ വെൽഫെയർ കമ്മിറ്റിയുടെയും കലക്ടറുടെയും ഇടപെടലിൽ രക്ഷപ്പെടുത്തി സുരക്ഷ ിതകേന്ദ്രത്തിലാക്കി. ഇത് രണ്ടാം തവണയാണ് മാതാപിതാക്കളുടെ ബന്ധനത്തിൽനിന്ന് ഈ കുട ്ടികളെ രക്ഷിക്കുന്നത്.
പറവൂർ തത്തപ്പിള്ളി അത്താണിക്ക് സമീപം പ്ലാച്ചോട്ടിൽ അബ്ദു ൽ ലത്തീഫ് (47), ഭാര്യ രേഖ എന്നിവരാണ് 13, 10, ഏഴ് വയസ്സുകാരായ മൂന്ന് മക്കളെ വീട്ടുതടങ്കലിൽ പ ാർപ്പിച്ചിരുന്നത്. പത്ത് വർഷത്തോളം വീട്ടുതടങ്കലിലായിരുന്ന ഇവരെ കഴിഞ്ഞവർഷം ജി ല്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയും മറ്റും ഇടപെട്ട് പൊലീസിെൻറ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു.
പിന്നീട് മൂത്ത രണ്ട് കുട്ടികളെ എടത്തല എം.ഇ.എസ് സ്കൂളിൽ അഞ്ച്, രണ്ട് ക്ലാസുകളിൽ പ്രവേശിപ്പിച്ചു. കുട്ടികൾ പഠനം തുടരവെ കഴിഞ്ഞ സെപ്റ്റംബറിൽ മാതാപിതാക്കൾ തത്തപ്പിള്ളിയിൽ കൊണ്ടുവന്ന കുട്ടികളെ വീണ്ടും തടവിലാക്കിയെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശാന്തയും വൈസ് പ്രസിഡൻറ് പി.സി. ബാബുവും പറഞ്ഞു. ബന്ധുക്കെളയോ അയൽവാസികെളയോ കാണാനോ സംസാരിക്കാനോ കുട്ടികളെ അനുവദിച്ചിരുന്നില്ല. കുട്ടികളെ മാതാപിതാക്കൾ കൊണ്ടുപോയ വിവരം സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിെയയോ ജില്ല വിദ്യാഭ്യാസ ഓഫിസെറയോ അറിയിച്ചുമില്ല.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കുട്ടികൾ വീട്ടുതടങ്കലിലാണെന്ന് രണ്ടാഴ്ച മുമ്പ് കണ്ടെത്തിയിരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ സൈന നടത്തിയ അനുരഞ്ജന ശ്രമങ്ങൾക്ക് മാതാപിതാക്കൾ വഴങ്ങിയില്ല.
തുടർന്ന് കലക്ടറുടെ ഉത്തരവ് സമ്പാദിച്ച് പൊലീസിെൻറയും ഫയർഫോഴ്സിെൻറയും സഹായത്തോടെ വീടിെൻറ പൂട്ട് പൊളിച്ചാണ് കുട്ടികളെ മോചിപ്പിച്ചത്. കുട്ടികളെ ചീഫ് ജുഡീഷ്യൽ കോടതി മുമ്പാകെ ഹാജരാക്കിയശേഷം സംരക്ഷണം ചൈൽഡ് വെൽെഫയർ കമ്മിറ്റി ഏറ്റെടുത്തു. മാതാപിതാക്കളും കുട്ടികളും പൊലീസ് ഉൾപ്പെടെയുള്ളവരെ അസഭ്യം പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമം നടത്തി.
ഇന്ത്യൻ നിയമം തങ്ങൾക്ക് ബാധകമല്ലെന്നും തങ്ങളുേടതായ രാജ്യവും നിയമവും ഉണ്ടെന്നാണ് ലത്തീഫും കുടുംബവും പറയുന്നത്. ലത്തീഫ് സഹോദരങ്ങളുമായി അടുപ്പത്തിലല്ല. സ്വത്ത് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടെന്ന് പറയുന്നു. അടച്ചിട്ട മുറികളിലാണ് കുടുംബം വർഷങ്ങളായി കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.