ഇ.എസ്.െഎ കോർപറേഷനിൽ ഡോക്ടർ നിയമനത്തിന് ലേലം വിളി
text_fieldsതൃശൂർ: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഇ.എസ്.ഐ കോർപറേഷൻ ആശുപത്രിയിൽ ഡോക് ടർ നിയമനത്തിന് ലേലം വിളി. എറണാകുളം ഉദ്യോഗമണ്ഡലിലെ ഇ.എസ്.ഐ ആശുപത്രിയിലാണ് ഏറ ്റവും കുറഞ്ഞ ശമ്പളം പറയുന്ന ഡോക്ടറെ നിയമിക്കാൻ ലേലം നടക്കുന്നത്. സീൽ ചെയ്ത കവറി ൽ കുറഞ്ഞ തുക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച കഴിഞ്ഞു.
ഒരു വർഷത്തേക്ക് കരാറ ിൽ നിയമിക്കപ്പെടാൻ മേയ് രണ്ടിനാണ് കുറഞ്ഞ ശമ്പളം രേഖപ്പെടുത്തി ‘ക്വട്ടേഷൻ’ ക്ഷണിച്ചത്. ശമ്പളം പറയാതെ നിയമന മാനദണ്ഡങ്ങളുടെ കൂട്ടത്തിൽ അപേക്ഷക്കൊപ്പം ശമ്പളത്തുക രേഖപ്പെടുത്തി സീൽ ചെയ്ത പ്രത്യേക കവറിൽ അടക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മറ്റ് യോഗ്യത മാനദണ്ഡങ്ങളിൽ അമ്പത് ശതമാനം പാലിക്കുന്നവരുടെ ക്വട്ടേഷൻ തുറന്ന് പരിശോധിക്കും. കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്നവരുമായി നിയമനത്തിന് കരാറുണ്ടാക്കും. ഒരേ തുക ഒന്നിലധികം പേർ കാണിച്ചാൽ യോഗ്യത, പ്രവൃത്തി പരിചയം, 62 വയസ്സ് എന്ന നിശ്ചിത പ്രായപരിധിയിൽ കുറവുള്ളയാൾ എന്നിവയാകും തെരഞ്ഞെടുപ്പിെൻറ മാനദണ്ഡം. കുറഞ്ഞ തുക കാണിച്ചയാൾ ജോലിക്ക് ചേരുന്നില്ലെങ്കിൽ അതിെൻറ തൊട്ടുമുകളിൽ തുക രേഖപ്പെടുത്തിയ ഡോക്ടർക്ക് നിയമനം നൽകും. ലേലം കൊള്ളാൻ ആഗ്രഹിക്കുന്ന സ്പെഷലിസ്റ്റുകൾക്ക് ആശുപത്രിയും ബന്ധപ്പെട്ട വിഭാഗവും നേരിൽ കാണാമെന്നും കുറിപ്പിൽ പറയുന്നു.
ലേലത്തിലൂടെ ഡോക്ടറെ തെരഞ്ഞെടുക്കുന്നത് രാജ്യത്ത് ആദ്യമാണെന്ന് ഇ.എസ്.ഐ.സി ആശുപത്രികളിൽ ഡോക്ടർ നിയമന ഇൻറർവ്യൂ ബോർഡുകളിൽ പല തവണ അംഗമായിട്ടുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിൽ മുൻ അംഗം ഡോ. കെ. മോഹനൻ പറഞ്ഞു. േകട്ടുകേൾവിയില്ലാത്തതും അധാർമികവും അവിശ്വസനീയവുമായ നടപടിയാണിത്. ഇ.എസ്.ഐ കോർപറേഷൻ ഇൻഷുറൻസ് കമ്പനിയെപ്പോലെ പെരുമാറരുത്.
നാളെ പലയിടത്തും ഇത് കീഴ്വഴക്കം ആയേക്കാമെന്ന അപകടവുമുണ്ട്- ഡോ. കെ. മോഹനൻ ‘മാധ്യമ’ത്തോട് പറഞ്ഞുഇ.എസ്.ഐ ഡോക്ടർക്ക് കുറഞ്ഞ ശമ്പളം മതി എന്ന ആശാസ്യമല്ലാത്ത സന്ദേശം ഇത് നൽകുന്നുണ്ട്. ഡോക്ടർമാർ ഇതുമായി സഹകരിക്കരുതെന്ന് ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗം കൂടിയായ ഡോ. മോഹനൻ അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.