ഇ.എസ്.െഎ: അടിയന്തര ജീവൻരക്ഷ ചികിത്സ ഇനി ‘കാഷ്ലെസ്’
text_fieldsതിരുവനന്തപുരം: ഇ.എസ്.െഎ അംഗങ്ങൾക്ക് അപകടവും ഹൃദയാഘാതവുമടക്കം അടിയന്തര ജീവൻരക്ഷാചികിത്സകൾ ഇനി ‘കാഷ്ലെസ്’. സംസ്ഥാനത്തെ എംപാനൽ ചെയ്ത സ്പെഷാലിറ്റി ആശുപത്രികളിലാണ് ഇൗ സൗകര്യം ലഭ്യമാവുക.
അടിയന്തര ഘട്ടങ്ങളിൽ രോഗിയിൽനിന്ന് പണം ഇൗടാക്കാതെ ചികിത്സ സൗജന്യമായി ലഭ്യമാക്കുകയും ചികിത്സാചെലവ് ആശുപത്രികൾക്ക് സർക്കാർ നേരിട്ടുനൽകുകയും ചെയ്യുകയാണ് കാഷ്ലെസ് സംവിധാനത്തിൽ.
സംസ്ഥാനത്ത് ഇ.എസ്.െഎയിൽ അംഗങ്ങളായ 10 ലക്ഷം തൊഴിലാളികൾക്കാണ് പുതിയ സംവിധാനത്തിെൻറ പ്രയോജനം ലഭിക്കുക. കരാർ പ്രകാരം സ്പെഷാലിറ്റി ചികിത്സയുടെ ചെലവ് സംസ്ഥാന സർക്കാറും സൂപ്പർ സ്പെഷാലിറ്റി ചികിത്സയുടെ ചെലവ് ഇ.എസ്.െഎ കോർപറേഷനുമാണ് വഹിക്കേണ്ടത്.
നിലവിലെ സംവിധാനപ്രകാരം എംപാനൽ ആശുപത്രികളിൽ അടിയന്തരചികിത്സക്ക് പണം നൽകണം. പിന്നീട് ചികിത്സാരേഖകളെല്ലാം സമർപ്പിക്കുേമ്പാൾ ചെലവ് സർക്കാർ തിരികെ നൽകുകയാണ് ചെയ്യുന്നത്. സെൻട്രൽ ഗവൺമെൻറ് ഹെൽത്ത് സ്കീം (സി.ജി.എച്ച്.എസ്) നിരക്കാണ് റീ ഇംേബഴ്സ്മെൻറിന് നിശ്ചയിച്ചിരുന്നതിനാൽ ചെലവായ തുക ലഭിക്കുന്നില്ലെന്ന് മാത്രമല്ല, രോഗികൾ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് അനിവാര്യഘട്ടങ്ങളിലെ ചികിത്സക്ക് കാഷ്െലസ് ഏർപ്പെടുത്താനുള്ള തീരുമാനം.
72 മണിക്കൂറിനുള്ളിൽ റഫറൻസ് ഹാജരാക്കണം
ചികിത്സക്കായി പ്രവേശിപ്പിച്ച് 72 മണിക്കൂറിനകം ബന്ധപ്പെട്ട ഇ.എസ്.െഎ ആശുപത്രിയിൽനിന്ന് റഫറൻസ് വാങ്ങി സ്െപഷാലിറ്റി ആശുപത്രിയിലെത്തിക്കണമെന്നതാണ് കാഷ്ലെസ് ചികിത്സക്കുള്ള പ്രധാന നിബന്ധന. സമയപരിധിക്കുള്ളിൽ റഫറൻസ് ഹാജരാക്കിയിെല്ലങ്കിൽ ചികിത്സാചെലവ് റീ ഇംേബഴ്സ്മെൻറ് രീതിയിലേക്ക് മാറ്റാനാണ് നിർദേശം. രോഗിയെ പ്രവേശിപ്പിച്ചയുടൻ രോഗാവസ്ഥ സംബന്ധിച്ച വിവരം എംപാനൽഡ് ആശുപത്രി ഇ.എസ്.െഎ ആശുപത്രി സൂപ്രണ്ടിനെ ഇ-മെയിൽ വഴി അറിയിക്കും. സൂപ്രണ്ടും മെഡിക്കൽ ഒാഫിസറുമടങ്ങുന്ന റഫറൻസ് കമ്മിറ്റി ഇ- മെയിൽ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ രോഗാവസ്ഥ ഉറപ്പുവരുത്തിയ ശേഷമാണ് കാഷ്ലെസ് ചികിത്സക്കായി റഫറൻസ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.