തൊഴിലുടമവിഹിതത്തിെൻറ പേരിൽ ഇ.എസ്.െഎക്ക് രേഖ നിഷേധിക്കാനാവില്ല –ഹൈകോടതി
text_fieldsകൊച്ചി: തൊഴിലുടമവിഹിതം അടച്ചില്ലെന്നതിെൻറ പേരിൽ ഇ.എസ്.ഐ കോര്‍പറേഷനു കീഴിലെ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് വിദ്യാർഥികൾക്ക് ഇ.എസ്.െഎ നൽകേണ്ട രേഖ നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി.
ഇന്‍ഷുര്‍ ചെയ്ത വ്യക്തിയുടെ പേരിലുള്ള വിഹിതം സമയത്ത് കോര്‍പറേഷനില്‍ അടച്ചിട്ടില്ലെന്നും തൊഴില്‍ദാതാവ് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടി, മെഡിക്കൽ പ്രവേശനത്തിന് നൽകേണ്ട ‘വാര്‍ഡ് ഓഫ് ഇന്‍ഷൂര്‍ഡ് പേഴ്സൻ സര്‍ട്ടിഫിക്കറ്റ്’ അനുവദിക്കാത്തത് ചോദ്യംചെയ്ത് നൽകിയ ഹരജിയിലാണ് ഉത്തരവ്. ഇ.എസ്.ഐ വിഹിതം തൊഴില്ദാതാവില്നിന്ന്് ഈടാക്കാന്‍ കോര്പറേഷന് മതിയായ അധികാരങ്ങളുണ്ടായിരിക്കെ, തൊഴിലാളികളെ ഇരയാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊല്ലം സ്വദേശി സുധര്മഅമ്മയടക്കം 32ഓളം പേര് സമര്‍പ്പിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്.
ഇന്‍ഷുര്‍ ചെയ്ത യോഗ്യരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്നത് നിയമലംഘനമാെണന്ന് കോടതി ചൂണ്ടിക്കാട്ടി. ലഭിക്കേണ്ട വിഹിതം ഇ.എസ്.ഐ കോര്പറേഷന് സമയത്തിന് ചോദിച്ചുവാങ്ങാത്തതിെൻറ ഉത്തരവാദിത്തം തൊഴിലാളികളിൽ കെട്ടിവെക്കാനാവില്ല. വിഹിതം അടക്കാൻ അലംഭാവംകാട്ടുന്ന തൊഴില്‍ദാതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഉദാസീനരായ തൊഴില്‍ദാതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോര്പറേഷന് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സിവില്‍-പൊലീസ് അധികാരങ്ങളുണ്ട്. കോര്‍പറേഷെൻറ മേല്‍നോട്ട പരാജയത്തിന് തൊഴിലാളികളെ ഇരയാക്കാനാവില്ല. ഈ വിധിയുടെ ഗുണഫലം ഹരജിക്കാര്‍ക്കു മാത്രമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. വിധിക്കെതിരെ ഇ.എസ്.െഎ കോര്പറേഷന് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.