കൊല്ലം, കോഴിക്കോട് ഇ.എസ്.ഐ സബ് റീജനല്‍ ഓഫിസുകള്‍ പൂട്ടാൻ നീക്കം
text_fieldsകൊല്ലം: കേരളത്തിലെ രണ്ട് ഇ.എസ്.െഎ സബ് റീജനൽ ഒാഫിസുകൾ ലയിപ്പിക്കാൻ ഇ.എസ്.െഎ കോർപറേഷെൻറ നീക്കം. ഡിസംബർ ആറിന് ഡൽഹിയിൽ നടക്കുന്ന കോർപറേഷൻ യോഗത്തിൽ ചർച്ച ചെയ്യാൻ ഇ.എസ്.െഎ സബ് റീജനൽ ഒാഫിസുകൾ ലയിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തിയതായാണ് വിവരം. രാജ്യത്ത് മൊത്തം 18 സബ് റീജനൽ ഒാഫിസുകൾ ലയിപ്പിക്കുന്നതിെൻറ ഭാഗമായാണ് േകരളത്തിലെ രണ്ട് ഒാഫിസുകൾ ലയിപ്പിക്കാനും നീക്കം നടക്കുന്നത്. ഇ.എസ്.ഐ കൊല്ലം സബ് റീജനല്‍ ഓഫിസ് തിരുവനന്തപുരം റീജ്യനിലും കോഴിക്കോട് സബ് റീജനല്‍ ഓഫിസ് തൃശൂർ റീജ്യനിലുമാണ് ലയിപ്പിക്കുന്നത്.
മംഗലാപുരം, തിരുപ്പതി, മൈസൂരു, ഒക്ലാ, ബറോഡ, അമ്പാല, പീനിയ, നാസിക്, ജലന്ധര്‍, സേലം, തിരുനെല്‍വേലി, ലഖ്േനാ, വാരാണസി, ഗോരഖ്പൂര്‍, ദുര്‍ഗാപൂര്‍, അല്ഖാല എന്നിവയാണ് ഒഴിവാക്കപ്പെടുന്ന മറ്റ് സബ് റീജ്യനല്‍ ഓഫിസുകൾ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഇ.എസ്.ഐയില്‍ ഇന്‍ഷുര്‍ ചെയ്ത തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും പ്രയോജനപ്രദമായ രീതിയിലാണ് 2005ല്‍ കൊല്ലത്ത് സബ് റീജ്യനല്‍ ഓഫിസ് അനുവദിച്ചത്. തുടര്‍ന്ന് 2013ല്‍ തിരുവനന്തപുരത്തിന് മാത്രമായി സബ് റീജ്യനല്‍ ഓഫിസ് അനുവദിച്ചിരുന്നു. കൊല്ലം ഒാഫിസിന് കീഴിൽ മൂന്നുലക്ഷത്തോളം ഇന്‍ഷുര്‍ ചെയ്ത തൊഴിലാളികളും അവരെ ആശ്രയിച്ച് പത്തുലക്ഷത്തോളം കുടുംബാംഗങ്ങളുമുണ്ട്. കൂടാതെ, 7587 തൊഴിലുടമകളും 14 ബ്രാഞ്ച് ഓഫിസുകളും ആശ്രാമം, എഴുകോണ്‍, ആലപ്പുഴ എന്നിവിടങ്ങളിലായി മൂന്ന് ഇ.എസ്.ഐ ആശുപത്രികളും 47 ഇ.എസ്.ഐ ഡിസ്പെന്‍സറികളും പ്രവര്‍ത്തിക്കുന്നുണ്ട്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട് എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ഇൻഷുർ ചെയ്യുന്നതിനായാണ് 2011ൽ കോഴിക്കോട് സബ് റീജനൽ ഒാഫിസ് തുടങ്ങിയത്. മൂന്നര ലക്ഷത്തിലധികം തൊഴിലാളികളാണ് കോഴിക്കോട് സബ് റീജനൽ ഒാഫിസിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 13 ബ്രാഞ്ച് ഒാഫിസുകളും 9700 തൊഴിൽ ഉടമകളും രണ്ട് ഇ.എസ്.ഐ ആശുപത്രികളും 32 ഡിസ്പെൻസറികളുമാണ് കോഴിക്കോടിന് കീഴിലുള്ളത്. ഇത്രയധികം തൊഴിലാളികളെയും ജീവനക്കാരെയും തൊഴിലുടമകളെയും വലക്കുന്നതാണ് കോർപറേഷെൻറ പുതിയ നീക്കം.
ചികിത്സ ചെലവ് നിശ്ചിത തുകക്ക് മുകളിലാണെങ്കില്‍ ഇതു പരിഗണിക്കാനുള്ള അവകാശം സബ് റീജനല്‍ ഓഫിസുകള്‍ക്കാണ്. കൂടാതെ, ഇ.എസ്.ഐ ഉപഭോക്താക്കളുടെ ആശ്രിതര്‍ക്കുള്ള പെന്ഷന് ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതും ഈ ഓഫിസുകളാണ്. ഓഫിസ് മാറ്റുന്നതോടെ ഉപഭോക്താക്കളുടെ ദുരിതം വര്‍ധിക്കും. ഇ.എസ്.െഎ സബ് റീജനൽ ഒാഫിസുകൾ ലയിപ്പിക്കാനുള്ള നീക്കം തൊഴിലാളികളും തൊഴിലാളി സംഘടനകളും അറിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.