ഇ.എസ്.ഐ: ഡെൻറൽ സർജന്മാരുടെ പെൻഷൻ പ്രായം 60 ആക്കും
text_fieldsതിരുവനന്തപുരം: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ് വകുപ്പിലെ ഡെന്റല്‍ സര്ജന്മാരുടെ വിരമിക്കല്‍ പ്രായം 56 ൽനിന്ന് 60 വയസ്സായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും എം.ബി.ബി.എസ് ബിരുദധാരികളായ ഡോക്ടര്‍മാരുടെയും ബി.ഡി.എസ് യോഗ്യതയുള്ള ഡോക്ടര്‍മാരുടെയും വിരമിക്കല്‍ പ്രായം തുല്യമാണ്. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സർവിസസിലെ ഡെന്റല്‍ സര്ജന്മാരുടെ പെന്ഷന് പ്രായം ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്മാരുടേതിന് തുല്യമാക്കി ഉയര്‍ത്തണമെന്ന അപേക്ഷയിലാണ് തീരുമാനം.
• കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റി കാമ്പസിൽ നാച്ചുറോപ്പതി ആൻഡ് യോഗ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് നിരാക്ഷേപ പത്രം അനുവദിക്കും.
• ജോലിക്കിടെ അപകടമുണ്ടായി ചികിത്സയിലിരിക്കെ മരിച്ച അഗ്നിരക്ഷാ സേനയിലെ ഹോംഗാര്‍ഡ് കെ. മനോഹരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും.
• സര്‍വശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി ഡോ. എ.ആർ. സുപ്രിയയെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കും. കേരള സർവകലാശാലയിലെ സെന്റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിങ് എജുക്കേഷന്‍ എക്സ്റ്റന്‍ഷൻ മുൻ ഡയറക്ടറാണ് ഡോ. സുപ്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.