‘മനുഷ്യൻ ധാർമിക ജീവിയോ?’: ഇസ്ലാം-നാസ്തിക സംവാദം ശ്രദ്ധേയമായി
text_fieldsകോഴിക്കോട്: ‘മനുഷ്യൻ ധാർമിക ജീവിയോ?’ എന്ന വിഷയത്തിൽ എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഇസ്ലാം-നാസ്തിക സംവാദം സംഘടിപ്പിച്ചു. സി. രവിചന്ദ്രനും ടി. മുഹമ്മദ് വേളവും തമ്മിലായിരുന്നു സംവാദം. മനുഷ്യൻ ദൈവത്തിന്റെ ഉത്തമ സൃഷ്ടിയാണെന്നും ധാർമികത സഹജമാണെന്നും ടി. മുഹമ്മദ് വേളം പറഞ്ഞു. മനുഷ്യൻ ധാർമിക ജീവിയാണ് എന്നതിന്റെ തെളിവാണ് ഈ വിഷയത്തിലുള്ള സംവാദം.നാസ്തികത മനുഷ്യന് മാനദണ്ഡങ്ങൾ നൽകുന്നില്ല. അതേസമയം, മതത്തിന് മാനദണ്ഡങ്ങളുണ്ടെന്നും അതുകൊണ്ട് മതത്തെ വിശകലനം ചെയ്യാൻ സാധിക്കുന്നതുപോലെ നാസ്തികതയെ വിശകലനം ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും ടി. മുഹമ്മദ് വാദിച്ചു. മനുഷ്യന് സവിശേഷമായ പദവിയില്ലെന്ന വാദം മനുഷ്യനും മൃഗവും തമ്മിലുള്ള വേർതിരിവ് ഇല്ലാതാക്കുന്നതാണ്. അത് മാനവികതയുടെ തകർച്ചക്ക് കാരണമാവും. മനുഷ്യനെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചത് ഇസ്ലാമിൽ പ്രവാചകന്മാരുടെ ദൗത്യങ്ങളിൽപെട്ടതാണ്. മുഹമ്മദ് നബിയെ ദൈവമായി കാണുന്നില്ലെന്നും പ്രവാചകൻ മാത്രമാണെന്നും മുഹമ്മദ് വേളം പറഞ്ഞു.
അതേസമയം, മനുഷ്യന് സവിശേഷമായ പദവിയില്ലെന്ന് സി. രവിചന്ദ്രൻ പറഞ്ഞു. ഇസ്ലാം അടിമത്തത്തിന്റെ ആകെത്തുകയാണ്. മുഹമ്മദ് നബിയെക്കാൾ വലുതല്ല അല്ലാഹു. മുഹമ്മദിനെ വിമർശിച്ചാൽ പ്രശ്നമാണ്. എന്നാൽ, അല്ലാഹുവിനെ വിമർശിച്ചാൽ ഒരു പ്രശ്നവുമില്ല. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നത് തെറ്റായ അവകാശവാദമാണ്. മതം മദ്യംപോലെയാണ്.
വെള്ളം ചേർക്കാതെ ഉപയോഗിച്ചാൽ എല്ലാവർക്കും അപകടമാണ്. ഇസ്ലാം വംശഹത്യവാദം ശരിയല്ല. മതവെറിയിൽ നടക്കുന്ന സംഘർഷങ്ങളെ വംശഹത്യയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സി. രവിചന്ദ്രൻ പറഞ്ഞു. പി. സുശീൽ കുമാർ മോഡറേറ്ററായി. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സംവാദം കേൾക്കാൻ നിറഞ്ഞ സദസ്സായിരുന്നു. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് ടി. മുഹമ്മദ് വേളവും സി. രവിചന്ദ്രനും മറുപടി നൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.