തോട്ടഭൂമി ഏറ്റെടുക്കൽ: പുതിയ നിയമ നിർമാണം ഉടൻ
text_fieldsകോട്ടയം: അനധികൃത കൈയേറ്റം തടയാനും കൈയേറിയ ഭൂമി പിടിച്ചെടുക്കാനും തോട്ടഭൂമി ഏറ്റെടുക്കാനും പുതിയ നിയമ നിർമാണം നടത്തിവരുകയാണെന്ന് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ. ഇതിെൻറ കരട് തയാറാക്കിയിട്ടുണ്ട്. പഴുതടച്ചുള്ള നടപടികൾ ഉൾപ്പെടുത്തിയുള്ള നിയമനിർമാണം എത്രയുംവേഗം പ്രാബല്യത്തിൽവരും. ഇതോടെ അനധികൃത ഭൂമി കൈയേറ്റമടക്കം സർക്കാർ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ വേഗത്തിലാകും. ഹാരിസൺ-ടാറ്റ കമ്പനികളുടെ തോട്ടഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യത്തിലും പുതിയ നിയമനിർമാണത്തിലൂടെ ശക്തമായ നടപടിയുണ്ടാകും. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പുതിയ നിയമനിർമാണത്തിലൂടെ കഴിയും -അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ഹാരിസൺ, ടാറ്റ അടക്കം ഏതാനും കമ്പനികളുടെ തോട്ടഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ടിന്മേൽ നിയമസഭ സെക്രട്ടറി ചില സാേങ്കതികത്വം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, റിപ്പോർട്ട് തള്ളിയിട്ടില്ല. പുതിയ നിയമനിർമാണത്തിലൂടെ ഇക്കാര്യത്തിലും സർക്കാർ നടപടികൾ ആവിഷ്കരിക്കും. വൻകിട തോട്ടങ്ങളെ വൻകിട കൈയേറ്റമായി കാണാനാകില്ലെന്നും രാജമാണിക്യം റിപ്പോർട്ട് നിലനിൽക്കുന്നതല്ലെന്നും നിയമ സെക്രട്ടറി റവന്യൂവകുപ്പിനും മുഖ്യമന്ത്രിക്കും റിപ്പോർട്ട് നൽകിയിരുന്നു. ഇത് വിവാദമായേക്കാവുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടികൾ തന്നെ ഭൂമി ഏറ്റെടുക്കലിനു വേണെമന്ന് റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. നഷ്ടമായതും കൈയേറിയതുമായ മുഴുവൻ സർക്കാർ ഭൂമിയും നിശ്ചിതസമയത്തിനകം ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.